പേ​രാ​മ്പ്രയിലെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ സ്മാ​ർ​ട്ടാ​വു​ന്നു
Wednesday, October 16, 2019 12:17 AM IST
പേ​രാ​മ്പ്ര: മ​ണ്ഡ​ല​ത്തി​ലെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളെ കൂ​ടു​ത​ല്‍ സ്മാ​ര്‍​ട്ടാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്കു​മെ​ന്ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ഡ​ല​ത്തി​ലെ 15 വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ല്‍ മ​ന്ത്രി സ​ന്ദ​ര്‍​ശ​നം ന​ട​ത്തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി.
മേ​ഞ്ഞാ​ണ്യം, എ​ര​വ​ട്ടൂ​ര്‍, ചെ​റു​വ​ണ്ണൂ​ര്‍, മേ​പ്പ​യ്യൂ​ര്‍, കൊ​ഴു​ക്ക​ല്ലൂ​ര്‍, തു​റ​യൂ​ര്‍, കീ​ഴ​രി​യൂ​ര്‍, അ​രി​ക്കു​ളം വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലാ​ണ് ഇ​ന്ന​ലെ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കീ​ഴ​രി​യൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ് പു​തി​യ കെ​ട്ടി​ട​ത്തി​നാ​യി 44 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.
ചെ​റു​വ​ണ്ണൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സി​നും അ​നു​ബ​ന്ധ ക്വാ​ര്‍​ട്ടേ​ഴ്സി​നു​മാ​യി 60 ല​ക്ഷം രൂ​പ, മേ​പ്പ​യ്യൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സി​നാ​യി ഏ​ഴ​ര ല​ക്ഷം, എ​ര​വ​ട്ടൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സി​നാ​യി ഏ​ഴ​ര ല​ക്ഷം എ​ന്നി​ങ്ങ​നെ​യും തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ച​ക്കി​ട്ട​പാ​റ, ചെ​മ്പ​നോ​ട്, പേ​രാ​മ്പ്ര, ച​ങ്ങ​രോ​ത്ത്, പാ​ലേ​രി, കൂ​ത്താ​ളി, നൊ​ച്ചാ​ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു. വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ സ്മാ​ര്‍​ട്ടാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ഴു​വ​ൻ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലെ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യം വി​ക​സി​പ്പി​ക്കു​ക, മ​റ്റ് ഓ​ഫീ​സു​ക​ള്‍​ക്കും മാ​തൃ​ക​യാ​വു​ന്ന വി​ധ​ത്തി​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം മാ​റ്റു​ക, സ്ഥ​ല​സൗ​ക​ര്യ​മു​ള്ള വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ല്‍ പ​ച്ച​ക്ക​റി കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, സേ​വ​ന​ങ്ങ​ള്‍ കാ​ല​താ​മ​സം കൂ​ടാ​തെ ജ​ന​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​ക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 15 വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും മ​ന്ത്രി സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.
വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ നി​ല​വി​ലെ പോ​രാ​യ്മ​ക​ളും ജീ​വ​ന​ക്കാ​രു​ടെ കു​റ​വും വി​വി​ധ വി​ല്ലേ​ജ് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി. തു​ട​ര്‍​ന്ന് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്താ​നാ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ മ​ന്ത്രി ന​ല്‍​കി. കൊ​യി​ലാ​ണ്ടി ത​ഹ​സി​ല്‍​ദാ​ര്‍ ഗോ​കു​ല്‍ ദാ​സ്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ല​തീ​ഷ് കു​മാ​ര്‍ എ​ന്നി​വ​രും വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​രും മ​ന്ത്രി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.