ഐ​ഡി​യ​ല്‍ കോ​ള​ജ്: സ​മ​രം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക്
Thursday, October 17, 2019 12:32 AM IST
പേ​രാ​മ്പ്ര: പാ​ലേ​രി കു​ന്ന​ശേ​രി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഐ​ഡി​യ​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥിക​ളു​ടെ സ​മ​രം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക്. പു​തി​യ സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച് വി​ദ്യാ​ര്‍​ഥിക​ളു​ടെ ഹാ​ജ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ല്‍ വ​ന്ന ത​ക​രാ​റ് മൂ​ലം വി​ദ്യാ​ര്‍​ഥിക​ളു​ടെ ഹാ​ജ​ര്‍ ന​ഷ്ട​പ്പെ​ടു​ക​യും അ​തു​മൂ​ലം പ​രീ​ക്ഷ എ​ഴു​താ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ വ​രി​ക​യും ചെ​യ്തു.
ഹാ​ജ​ര്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന സോ​ഫ്റ്റ് വെ​യ​ര്‍ സം​വി​ധാ​നം മാ​റ്റി പ​ഴ​യ രീ​തി​യി​ല്‍ ഹാ​ജ​ര്‍ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും ന​ഷ്ട​പ്പെ​ട്ട ഹാ​ജ​ര്‍ പു​ന:​സ്ഥാ​പി​ച്ചു ന​ല്‍​ക​ണ​മെ​ന്നുമുള്ള ആ​വ​ശ്യങ്ങൾ അം​ഗീ​ക​രി​ക്കാ​ത്തതില്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​ര​മെ​ന്ന് വി​ദ്യാ​ര്‍​ഥിക​ള്‍ പ​റ​ഞ്ഞു. നൂ​റോ​ളം അ​വ​സാ​ന വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥിക​ര്‍​ക്ക് പ​രീ​ക്ഷ എ​ഴു​താ​നു​ള്ള അ​വ​സ​ര​വും അ​തു​മൂ​ലം ഒ​രു വ​ര്‍​ഷ​വും ന​ഷ്ട​പ്പെ​ടു​മെ​ന്ന് സ​മ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. വി​ദ്യാ​ര്‍​ഥിക​ളി​ല്‍ നി​ന്നും വീ​ണ്ടും ഫീ​സി​ന​ത്തി​ല്‍ വ​ന്‍ തു​ക സ​മാ​ഹ​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ന​ട​പ​ടി​യെ​ന്നും വി​ദ്യാ​ര്‍​ഥിക​ള്‍ പ​റ​ഞ്ഞു.
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ല്‍ 12 കോ​ള​ജു​ക​ളി​ല്‍ പു​തി​യ സോ​ഫ്റ്റ് വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ച് ഹാ​ജ​ര്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന രീ​തി ആ​രം​ഭി​ച്ചെ​ങ്കി​ലും ഇ​തി​ലെ അ​പാ​ക​ത മൂ​ലം ഒ​ന്‍​പ​തി​ട​ങ്ങ​ളി​ലും പ​ഴ​യ രീ​തി​യി​ലേ​ക്ക് ത​ന്നെ തി​രി​ച്ച് പോ​വു​ക​യാ​യി​രു​ന്നു. സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ന​യി​ച്ച ഏ​ഴ് പേ​രെ സ​സ്പെ​ൻഡ് ചെ​യ്ത​താ​യും അ​വ​ര്‍ പറഞ്ഞു. ര​ണ്ട് ദി​വ​സ​മാ​യി വി​ദ്യാ​ര്‍​ഥിക​ള്‍ പ​ഠി​പ്പ് മു​ട​ക്കി സ​മ​രം ചെ​യ്തി​ട്ടും പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ന​ട​പ​ടി​യു​മെ​ടു​ക്കാ​തെ ധി​ക്കാ​ര​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് വി​ദ്യാ​ര്‍​ഥിക​ള്‍ പ​റ​ഞ്ഞു.
എ​ന്നാ​ല്‍ സോ​ഫ്റ്റ് വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ഹാ​ജ​ര്‍ പൂ​ര്‍​ണ​മാ​യും കു​റ്റ​മ​റ്റ​താ​ണെ​ന്നും എ​ന്തെ​ങ്കി​ലും ത​ക​രാ​റു​ക​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ അ​ന്ന് ത​ന്നെ വി​ദ്യാ​ര്‍​ഥിക്കോ ര​ക്ഷി​താ​വി​നോ അ​ധി​കൃ​ത​രെ കൊ​ണ്ട് തി​രു​ത്തി​ക്കാ​നു​ള്ള അ​വ​സ​രം ​സം​വി​ധാ​ന​ത്തി​ലു​ണ്ടെ​ന്ന് കോ​ള​ജ് പ്രി​ന്‍​സി​പ്പൽ‍ സ​ഫ്വാ​ന്‍ അ​റി​യി​ച്ചു.