ഏ​ക​ദി​ന ജൈ​വ ക​ർ​ഷ​ക സെ​മി​നാ​റും പ്ര​ദ​ർ​ശ​ന​വും
Thursday, October 17, 2019 12:32 AM IST
കോ​ഴി​ക്കോ​ട് : നാ​ഷ​ണ​ലി​സ്​റ്റ് കി​സാ​ൻ സ​ഭ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ക​ദി​ന ജൈ​വ ക​ർ​ഷ​ക സെ​മി​നാ​റും പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും 20 -ന് ​ന​ള​ന്ദ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
കേ​ന്ദ്ര സ​ർ​ക്കാ​രിന്‍റെ ജൈ​വ ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വ് കെ.​ബി.​ആ​ർ ക​ണ്ണ​ൻ ന​യി​ക്കു​ന്ന 'വി​ഷ​ര​ഹി​ത ഭ​വ​നം' എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചും ജൈ​വ​കൃ​ഷി​യെ​ക്കു​റി​ച്ചും ചെ​റു​തേ​നീ​ച്ച വ​ള​ർ​ത്ത​ൽ, തേ​നീ​ച്ച​കൂ​ടു​ക​ൾ, കൂ​ൺ​കൃ​ഷി, ബ​യോ​ഗ്യാ​സ്, ക​രി​ങ്കോ​ഴി, ജൈ​വ പ​ച്ച​ക്ക​റി വി​ത്തു​ക​ൾ, മ​ട്ടു​പ്പാ​വ് കൃ​ഷി (ടെ​റ​സ് കൃ​ഷി) തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ച് ക്ലാസുകൾ നടക്കും. പ​രി​ച​യ​പ്പെ​ട​ലും ജൈ​വ കാ​ർ​ഷി​ക ഉ​ത്പന്ന​ങ്ങ​ൾ കു​റ്റി​കു​രു​മു​ള​ക് തൈ​ക​ൾ, നാ​ട​ൻ തേ​ൻ ചെ​റു​തേ​ൻ, വെ​ന്ത​വെ​ളി​ച്ചെ​ണ്ണ, പ​ശു നെ​യ്യ്, ച​ക്ക ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, പാ​ലു​ൽ​പ്പ​ന്ന​ങ്ങ​ൾ, കൂ​വ, പാഷ​ൻ ഫ്രൂ​ട്ട്, ചാ​ണ​ക പ്പൊ​ടി, ഗോ​മൂ​ത്രം, ജീ​വാ​മൃ​തം തു​ട​ങ്ങി​യ​വ​യു​ടെ വി​ൽ​പ്പ​ന​യും ഉ​ണ്ടാ​കും. വി​വ​ര​ങ്ങ​ൾ​ക്ക് . 9496482020, 9447106992.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ എ​ൻ​സി​പി കി​സാ​ൻ സ​ഭ സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി കെ. ​പി. കൃ​ഷ്ണ​ൻ​കു​ട്ടി , ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ. ​ഡി. തോ​മ​സ് , ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ടി. പ്ര​സാ​ദ് , എ​ൻ.​സി.​പി കി​സാ​ൻ സ​ഭ, ജി​ല്ലാ ജ​ന. സെ​ക്ര​ട്ട​റി സി. ​പി അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.