ഹോം ​ഗാ​ര്‍​ഡി​നു നേ​രേ അ​സ​ഭ്യ വ​ര്‍​ഷം: മെം​ബ​ര്‍​ക്കെ​തി​രേ കേ​സ്
Thursday, October 17, 2019 12:33 AM IST
നാ​ദാ​പു​രം: ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന ഹോം ​ഗാ​ര്‍​ഡ് അ​ജ​യ​കു​മാ​റി​നെ അ​സം​ഭ്യം പ​റ​യു​ക​യും കൃ​ത്യ നി​ര്‍​വഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത പ​ഞ്ചാ​യ​ത്ത് മെം​ബര്‍​ക്കെ​തി​രേ നാ​ദാ​പു​രം പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് കേ​സെ​ടു​ത്തു. നാ​ദാ​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെം​ബറും യൂ​ത്ത് ലീ​ഗ് നേ​താ​വു​മാ​യ സി.​കെ. നാ​സ​റിനെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. ചൊ​വ്വാ​ഴ്ച്ച വൈ​കു​ന്നേ​രം 4.45 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
സീ​ബ്രാ ലൈ​നി​ല്‍ പാ​ര്‍​ക്ക് ചെ​യ്ത നാ​സ​റി​ന്‍റെ സ്‌​കൂട്ട​റി​ന് മു​ക​ളി​ല്‍ ഹോം ​ഗാ​ര്‍​ഡ് നി​യ​മ ലം​ഘ​ന​ത്തി​ന് സ്റ്റി​ക്ക​ര്‍ പ​തി​ച്ചി​രു​ന്നു. വാ​ഹ​നം എ​ടു​ക്കാ​നെ​ത്തി​യ നാ​സ​ര്‍ സ്റ്റി​ക്ക​ര്‍ പ​റി​ച്ചെ​ടു​ത്ത് കീ​റി ഹോം ​ഗാ​ര്‍​ഡി​ന്‍റെ മു​ഖ​ത്തെ​റി​റിയുകയും അ​സം​ഭ്യം പ​റ​യുകയും ചെയ്തെന്നാണ് പരാതി.