കൂ​രാ​ച്ചു​ണ്ട് സി​എ​ച്ച്സി ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ നാ​ശ​ത്തി​ൽ
Thursday, October 17, 2019 12:33 AM IST
കൂ​രാ​ച്ചു​ണ്ട്: സി​എ​ച്ച്സി​യി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് നി​ർ​മി​ച്ച ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ നാ​ശ​ത്തി​ലേ​ക്ക്. കി​ട​ത്തി​ചി​കി​ൽ​സ ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി സി​എ​ച്ച്സി​യു​ടെ സ​മീ​പം നി​ർ​മി​ച്ചി​ട്ടു​ള്ള ര​ണ്ട് ക്വാ​ർ​ട്ടേ​ഴ്സ് കെ​ട്ടി​ട​ങ്ങ​ളാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ ന​ട​ത്താ​തെ ന​ശി​ക്കു​ന്ന​ത്.
ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള സി​എ​ച്ച്സി​യി​ൽ കി​ട​ത്തി ചി​കി​ത്സ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി കെ​ട്ടി​ടം നി​ർ​മിക്കു​ക​യും മ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കിയിട്ടുംചികിത്സ തുടങ്ങാത്ത് ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി ന​ശി​ക്കു​ന്ന​തി​നി​ട​യാ​ക്കു​ന്നു​ണ്ട്.
നാ​ട്ടി​ലെ എ​ല്ലാ രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ നി​ര​വ​ധി​ത​വ​ണ കി​ട​ത്തി​ചി​കി​ത്സ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടും അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.