ജി​ല്ല​യി​ലെ ഉ​പ​തെ​ര​ഞ്ഞെടു​പ്പു​ക​ള്‍; വോ​ട്ട​ര്‍​പ​ട്ടി​ക​യി​ലെ അ​പേ​ക്ഷ​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും 30 വ​രെ സ​മ​ര്‍​പ്പി​ക്കാം
Thursday, October 17, 2019 11:47 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക ത​യ്യാ​റാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ടി. ​ജ​നി​ല്‍​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍​ന്നു.

2019 ജ​നു​വ​രി ഒ​ന്നി​ന് 18 വ​യ​സു തി​ക​ഞ്ഞ​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക ത​യ്യാ​റാ​ക്കി​യ​ത്. ഇ​തി​ന്‍റെ ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക 16-ന് ​പ്ര​സി​ദ്ധീ​ക​രി​ച്ചു. ക​ര​ട് പ​ട്ടി​ക​യി​ന്മേ​ലു​ള്ള അ​പേ​ക്ഷ​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും ഒ​ക്ടോ​ബ​ര്‍ 30 വ​രെ സ​മ​ര്‍​പ്പി​ക്കാം. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള അ​വ​കാ​ശ​വാ​ദ അ​പേ​ക്ഷ​ക​ളും (ഫോ​റം നാ​ല്), വോ​ട്ട​ര്‍ പ​ട്ടി​ക സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ളും (ഫോ​റം ആ​റ്), ഒ​രു പോ​ളിം​ഗ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് മ​റ്റൊ​രു പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലേ​ക്കോ ഒ​രു വാ​ര്‍​ഡി​ല്‍ നി​ന്ന് മ​റ്റൊ​രു വാ​ര്‍​ഡി​ലേ​ക്കോ ഉ​ള്ള സ്ഥാ​ന​മാ​റ്റം സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ളും (ഫോ​റം ഏ​ഴ്) ഓ​ണ്‍​ലൈ​നാ​യി ന​ല്‍​കാം. എ​ന്നാ​ല്‍ പ​ട്ടി​ക​യി​ല്‍ നി​ന്ന് പേ​ര് ഒ​ഴി​വാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ള്‍ (ഫോ​റം അ​ഞ്ച്) നേ​രി​ട്ടോ ര​ജി​സ്റ്റേ​ഡ് ത​പാ​ല്‍ മു​ഖേ​ന​യോ സ്വീ​ക​രി​ക്കു​ക​യു​ള്ളു.