സാം​സ്‌​കാരി​ക പ്ര​വ​ര്‍​ത്ത​ക​രെ കൈയേ​റ്റം ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധം
Thursday, October 17, 2019 11:47 PM IST
പേ​രാ​മ്പ്ര: ക​ക്കാ​ടം പൊ​യി​ലിലെ പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ൾ പ​ഠി​ക്കാൻ സ്ഥ​ലം സ​ന്ദ​ര്‍​ശിച്ച മ​തേ​ത​ര സ​മാ​ജം ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ എ​ഴു​ത്തു​കാ​ര​ന്‍ ഡോ. ​എം.​എ​ന്‍.കാ​ര​ശേ​രി​യേ​യും അ​ന്‍​പ​തോ​ളം സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​രെയും കൈയേ​റ്റം ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു.

കൈയേ​റ്റം ചെ​യ്ത​വ​ർ​ക്കെ​തി​രേ അ​ടി​യ​ന്തര നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​തേ​ത​ര സ​മാ​ജം പേ​രാ​ന്പ്ര യൂ​ണി​റ്റ് ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്‍.​കെ.എ​ട​ക്ക​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ശ്വ​ന്‍ മ​ഠ​ത്തി​ല്‍, കെ.​സി. അ​സീ​സ്, പി. ​വി​ജ​യ​ന്‍, സു​രേ​ഷ് പാ​ലോ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.