യു​വ​തി​യു​ടെ ഫോ​ണി​ലേ​ക്ക് അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ; യു​വാ​വ് അ​റ​സ്റ്റി​ൽ
Thursday, October 17, 2019 11:47 PM IST
കൊ​യി​ലാ​ണ്ടി: തു​ട​ർ​ച്ച​യാ​യി യു​വ​തി​യു​ടെ വാ​ട്സ് അ​പ്പി​ലേ​ക്ക് അ​ശ്ലീല ചി​ത്ര​ങ്ങ​ളും സ​ന്ദേ​ശ​ങ്ങ​ളും അ​യ​ച്ച് ശ​ല്യം ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ. വ​ന്മു​കം ചി​ങ്ങ​പു​രം എ​ള​മ്പി​ലാ​ട് ദ്വാ​ര​ക ഹൗ​സി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പ​യ്യോ​ളി പു​ത്ത​ൻ മ​ര​ച്ചാ​ലി​ൽ ഷം​സു (37) വി​നെയാ​ണ് കൊ​യി​ലാ​ണ്ടി എ​സ്ഐ റ​ഹൂ​ഫ് അ​റ​സ്റ്റ് ചെ​യ്ത​ത്.