സ്ത്രീ ​സു​ര​ക്ഷാ പ്രതി​രോ​ധ പ​രി​ശീ​ല​ന​വും നി​യ​മ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു
Thursday, October 17, 2019 11:50 PM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി ജ​ന​മൈ​ത്രി പൊ​ലീ​സും വ​ട​ക​ര വ​നി​താ സെ​ല്ലും സം​യു​ക്ത​മാ​യി ദ്വി​ദി​ന സ്ത്രീ ​സു​ര​ക്ഷാ പ്ര​തി​രോ​ധ പ​രി​ശീ​ല പ​രി​പാ​ടി​യും നി​യ​മ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.

വി​ള​യാ​ട്ടു ക​ണ്ടി മു​ക്കി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി എ​സ്‌​ഐ എ.​കെ. ഹ​സ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന്‍ കൂ​ത്താ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​കെ. ഫാ​ത്തി​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​സ്‌​സി​പി​ഒ സു​രേ​ഷ് മൊ​ട്ട​മ്മ​ല്‍, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ര്‍ ജ​യേ​ഷ്, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ര്‍ എ. ​എ​സ്‌. ഐ ​എം. രാ​ജീ​വ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നൂ​റോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു.