അ​ഗ​തി മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി നി​ര്യാ​ത​നാ​യി
Friday, October 18, 2019 10:35 PM IST
നാ​ദാ​പു​രം: എ​ട​ച്ചേ​രി ത​ണ​ൽ അ​ഭ​യ കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​യാ​യ മു​രു​കേ​ഷ്(70) നി​ര്യാ​ത​നാ​യി. 2019 ജൂ​ലൈ 18 ന് ​ത​ല​ശേ​രി ഗ​വ.​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മു​രു​കേ​ഷി​നെ ഡി​സ്ചാ​ർ​ജ് ചെ​യ്ത് പോ​കാ​ൻ ഇ​ട​മി​ല്ലാ​ത്ത​ത്തി​നാ​ൽ ത​ല​ശേ​രി എ​സ്ഐ​യു​ടെ ക​ത്ത് സ​ഹി​തം ജൂ​ലൈ 25 ന് ​എ​ട​ച്ചേ​രി ത​ണ​ലി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. സം​സാ​രി​ക്കാ​ത്ത പ്ര​കൃ​ത​മാ​യ​തി​നാ​ൽ മു​രു​കേ​ഷ​ന്‍റെ ബ​ന്ധു​ക്ക​ളെ​ക്കു​റി​ച്ചോ നാ​ടി​നെ കു​റി​ച്ചോ അ​റി​യാ​ൻ ക​ഴി​ഞ്ഞിരു​ന്നി​ല്ല. ത​ണ​ലി​ൽ ചി​കി​ത്സ​യി​ലി​രി​ക്ക​യാ​ണ് മു​രു​കേ​ഷ് മ​ര​ണ​പ്പെ​ടു​ന്ന​ത്.

മൃ​ത​ദേ​ഹം വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഇ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ എ​ട​ച്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യോ ത​ണ​ലു​മാ​യോ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.​ഫോ​ണ്‍: 0496 2547022 ( എ​ട​ച്ചേ​രി പോ​ലീ​സ് ), 0496 254 9954 ( ത​ണ​ൽ എ​ട​ച്ചേ​രി ).