ബ​സു​ക​ളു​ടെ മ​ത്സര ഓ​ട്ടം; കു​റ്റ്യാ​ടി-ഉ​ള്ള്യേ​രി റൂ​ട്ടി​ൽ അപകടം പെരുകുന്നു
Saturday, October 19, 2019 12:26 AM IST
പേ​രാ​മ്പ്ര : കു​റ്റ്യാ​ടി - ഉ​ള്ള്യേ​രി പാ​ത​യി​ല്‍ ബ​സു​ക​ളു​ടെ മത്സ​ര ഓ​ട്ട​ത്തെ തു​ക​ര്‍​ന്ന് അ​പ​ക​ടം തു​ട​ര്‍​ക്ക​ഥ​യാ​വു​ന്നു. ഒ​രു​മാ​സ​ത്തി​നി​ടെ നാ​ല് ജീ​വ​നു​ക​ളാ​ണ് ബ​സു​ക​ളു​ടെ അ​മി​ത വേ​ഗ​ത​യും ഡ്രൈ​വ​ര്‍​മാ​രു​ടെ അ​ശ്ര​ദ്ധ​യും മൂ​ലം ന​ഷ്ട​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ സി​ഗ്മ ക​മ്പ​നി​യു​ടെ ര​ണ്ട് ബ​സു​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​ര​യോ​ട്ട​ത്തി​ലാ​ണ് സ​മീ​പ​ത്തെ പോ​ക്ക​റ്റ് റോ​ഡി​ല്‍ നി​ന്ന് മെ​യി​ന്‍ റോ​ഡി​ലേ​ക്ക് ക​യ​റി​വ​ന്ന സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നെ ഇ​ടി​ച്ചി​ട്ടത്. ഇ​ടി​ച്ച ശേ​ഷം ഇ​യാ​ളെ​യും കൊ​ണ്ട് അ​ല്പ ദൂ​രം ഓ​ടി​യാ​ണ് ബ​സ് നി​ര്‍​ത്തി​യ​ത്. കു​റ്റ്യാ​ടി​യി​ല്‍ നി​ന്നും കോ​ഴി​ക്കോ​ടേ​ക്ക് പോ​വു​ക​യാ​യ​രു​ന്ന കെ​എ​ല്‍ 56 കെ 2511 ​ബ​സി​നെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച കെ​എ​ല്‍. 56 ടി8199 ​ബ​സാണ് അപകടം വരുത്തിയത്. ബ​സു​ക​ളു​ടെ മ​ത്സര ഓ​ട്ട​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ബ​സി​ലു​ള്ള യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും പ​റ​ഞ്ഞു. അ​പ​ക​ട​മു​ണ്ടാ​ക്കി​യ ബ​സ് പേ​രാ​മ്പ്ര മു​ത​ല്‍ അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നെ​ന്നും ഇ​ത് കാ​ര​ണം യാ​ത്ര​ക്കാ​ര്‍ ബ​ഹ​ള​മു​ണ്ടാ​ക്കി​യി​രു​ന്ന​താ​യും യാ​ത്ര​ക്കാ​ര്‍ പ​റ​ഞ്ഞു. തു​ട​രെ തു​ട​രെ അ​പ​ക​ടം ഉ​ണ്ടാ​വു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞു.

ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി അ​പ​ക​ട പ​ര​മ്പ​ര​ക്ക് ഒ​രു പ​രി​ഹാ​രം ഉ​ണ്ടാ​ക്കി​യ​തി​ന് ശേ​ഷം മാ​ത്ര​മേ ബ​സു​ക​ള്‍ ഓ​ടാ​ന്‍ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞ​ത്. ഇ​തേ സ്ഥ​ല​ത്ത് ബ​സ​പ​ക​ട​ത്തി​ല്‍ പെ​ട്ട് അ​ഞ്ചാ​മ​ത്തെ​യാ​ളാ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്. പൊ​ലീ​സ്, മോ​ട്ടോ​ര്‍ വാ​ഹ​ന അ​ധി​കൃ​ത​ര്‍ എ​ത്തി നാ​ട്ടു​ക​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യാ​ണ് ബ​സു​ക​ള്‍ ഓ​ടാ​ന്‍ അ​നു​വ​ദി​ച്ച​ത്. പേ​രാ​മ്പ്ര മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ ബി.​എ​സ്. ദി​നീ​ഷ് കീ​ര്‍​ത്തി, അ​സി​സ്റ്റന്‍റ് വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ ര​ജി​ത്ത്.​എ​ന്‍. ജ​യ​പാ​ല​ന്‍, പേ​രാ​മ്പ്ര പൊ​ലീ​സ് സ​ബ് ഇ​ന്‍​സ്പ​ക​ട​ര്‍ ഹ​മീ​ദ്, കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യ​ശോ​ദ തെ​ങ്ങി​ട, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​വി. സു​ധാ​ക​ര​ന്‍, പി. ​കൃ​ഷ്ണ​ദാ​സ്, അ​ഷ​റ​ഫ് മ​ങ്ങ​ര, വി.​കെ. സ​ജി​ത, വി​വി​ട രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ടി.​പി. പ്ര​ദീ​പ​ന്‍ , അ​ഷ​റ​ഫ് പു​തി​യാ​പ്പു​റം, ബാ​ബു വ​ട​ക്ക​യി​ല്‍, എം.​എം. കു​ഞ്ഞി​രാ​മ​ന്‍ എ​ന്നി​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. ബ​സു​ക​ളു​ടെ വേ​ഗം നി​യ​ന്ത്രി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​പ​ക​ട​മു​ണ്ടാ​ക്കി​യ ഡ്രൈ​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന ഉ​റ​പ്പി​ന്‍​മേ​ലാ​ണ് പ്ര​തി​ഷേ​ധം പി​ന്‍​വ​ലി​ച്ച​ത്.