ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ പു​ലി : ഭീ​തി​യ​ക​റ്റ​ണ​മെ​ന്ന്
Saturday, October 19, 2019 12:26 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യം മു​പ്പ​താം​മൈ​ലി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ പു​ലി ഇ​റ​ങ്ങി​യ സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പ് ജ​ന​ങ്ങ​ളു​ടെ ഭീ​തി​യ​ക​റ്റ​ണ​മെ​ന്ന് കി​സാ​ൻ കോ​ൺ​ഗ്ര​സ് കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു.
പു​ലി​യെ തു​ര​ത്താ​ൻ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തും ജ​ന​ങ്ങ​ൾ​ക്കോ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കോ ജീ​വ​ഹാ​നി ഉ​ണ്ടാ​യാ​ൽ മാ​ത്ര​മേ പു​ലി​യെ പി​ടി​കൂ​ടു​ക​യു​ള്ളൂ​വെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ല​പാ​ട് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും യോ​ഗം ആ​രോ​പി​ച്ചു.
സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ജ​ന​ങ്ങ​ൾ ഭീ​തി​മൂ​ലം കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്നില്ല. ടാ​പ്പിം​ഗ് ജോ​ലി​ക​ൾ നിർത്തിവച്ചിരിക്കയാണ്. രാ​ത്രി കാ​ല​ങ്ങ​ളി​ൽ യാ​ത്ര​ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.​ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ച​താ​യും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഐ​പ്പ് വ​ട​ക്കേ​ത്ത​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ നെ​ല്ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
കു​മാ​ര​ൻ പാ​റ​ക്കൊ​മ്പ​ത്ത്, ബേ​ബി തേ​ക്കാ​ന​ത്ത്, ജേ​ക്ക​ബ് ഫ്രാ​ൻ​സീ​സ്, പി.​ബി. പ്ര​ത്യൂ​ഷ്, കെ.​എം.​രാ​ധാ​കൃ​ഷ്ണ​ൻ ,ജോ​ർ​ജ് പൊ​ട്ടു​കു​ള​ത്തി​ൽ, സ​ണ്ണി പു​തി​യ കു​ന്നേ​ൽ, രാ​ജു കി​ഴ​ക്കും​പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.