മ​ഴ​യി​ല്‍ പോ​ത്തു​ണ്ടി താ​ത്കാ​ലി​ക പാ​ലം ത​ക​ര്‍​ന്നു
Saturday, October 19, 2019 12:26 AM IST
താ​മ​ര​ശേരി: ഇ​ന്ന​ലെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ പെ​യ്ത ക​ന​ത്ത​മ​ഴ​യി​ല്‍ കോ​ട​ഞ്ചേ​രി പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പോ​ത്തു​ണ്ടി താ​ത്കാ​ലി​ക പാ​ല​വും ത​ക​ര്‍​ന്നു. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്താ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന പാ​ലം പൂ​ര്‍​ണമാ​യും ത​ക​ര്‍​ന്ന​ത്.
ഇ​തി ന്‍റെ അ​പ്രോ​ച്ച് റോ​ഡും ഒ​ലി​ച്ചു​പോ​യി. കോ​ണ്‍​ക്രീ​റ്റ് ഭാ​ഗം മാ​ത്രം മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. അ​ടി​വാ​ര​ത്തു​നി​ന്നും നൂ​റാം​തോ​ട് റോ​ഡി​ലാ​ണ് പോ​ത്തു​ണ്ടി പാ​ലം.
പാ​ലം ത​ക​ര്‍​ന്ന​തോ​ടെ ഇ​തു​വ​ഴി​യു​ള്ള കെഎ​സ്ആ​ര്‍​ടിസി ബ​സു​ക​ള​ട​ക്കം ത​ട​സപ്പെ​ട്ടി​രു​ന്നു. നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര മു​റ​വി​ളി​ക്കൊ​ടു​വി​ലാ​ണ് താ​ത്കാ​ലി​ക​മാ​യി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​തെ​ങ്കി​ലും ഇത് ത​ക​ര്‍​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ഏ​റെ പ്ര​യാ​സ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.