ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Saturday, October 19, 2019 12:28 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന പാ​ത 38 പി​യു​കെ​സി റോ​ഡി​ല്‍ അറ്റകുറ്റപ്പണി ന​ട​ക്കുന്ന​തി​നാ​ല്‍ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്നു. ഉ​ള​ളി​യേ​രി ഭാ​ഗ​ത്തു​നി​ന്നും അ​രി​ക്കു​ളം മേ​പ്പ​യ്യൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ടി​പ്പ​ര്‍ ലോ​റി/​ഭാ​രം ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ള്‍ മ​ന്ന​ങ്കാ​വ് വ​ഴി കേ​ര​ഫെ​ഡ് ജം​ഗ്ഷ​നി​ലൂ​ടെ കാ​വു​ന്ത​റ സ്‌​കൂ​ള്‍ വ​ഴി അ​രി​ക്കു​ളം കു​രു​ടി​വീ​ട് ജം​ഗ്ഷ​നി​ലേ​ക്ക് പോ​ക​ണ​മെ​ന്ന് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജിനി​യ​ര്‍ അ​റി​യി​ച്ചു.
കാ​വു​ന്ത​റ​യി​ല്‍ നി​ന്നും പേ​രാ​മ്പ്ര ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന ടി​പ്പ​ര്‍ ലോ​റി/​ഭാ​രം ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ള്‍ പി​എ​ച്ച്‌​സി ജം​ഗ്ഷ​നി​ല്‍ കാ​ഞ്ഞു​ക​ണ്ടി താ​ഴെ വ​ഴി ക​രു​വ​ണ്ണൂ​ര്‍ ടൗ​ണി​ല്‍ ക​യ​റി വ​ട​ക്കോ​ട്ട് പോ​ക​ണം. ഉ​ള​ളി​യേ​രി ഭാ​ഗ​ത്തു​നി​ന്നും പേ​രാ​മ്പ്ര ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ടി​പ്പ​ര്‍ ലോ​റി/​ഭാ​രം ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ള്‍ ന​ടു​വ​ണ്ണൂ​ര്‍ ടൗ​ണി​ല്‍ പ്ര​വേ​ശി​ക്കാ​തെ മ​ന്ന​ങ്കാ​വ് റോ​ഡ് വ​ഴി പോ​ക​ണം. പേ​രാ​മ്പ്ര ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന ടി​പ്പ​ര്‍ ലോ​റി/​ഭാ​രം ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ള്‍ ചാ​ലി​ക്ക​ര​യി​ല്‍ നി​ന്നും പു​ളി​യോ​ട്ട്മു​ക്ക് വ​ഴി കൂ​ട്ടാ​ലി​ട​യി​ലൂ​ടെ പോ​ക​ണം.