താ​മ​ര​ശേ​രി മു​ന്‍​സി​ഫ്-​മ​ജി​സ്ട്രേ​റ്റ് കോ​ട​തി യാ​ഥാ​ര്‍​ഥ്യ​മാ​യി
Sunday, October 20, 2019 12:07 AM IST
താ​മ​ര​ശേ​രി: പു​തു​താ​യി അ​നു​വ​ദി​ച്ച താ​മ​ര​ശേ​രി മു​ന്‍​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ ഉ​ദ്ഘാ​ട​നം ഹൈ​ക്കോ​ട​തി ജ​സ്റ്റി​സ് വി. ​ചി​ദം​ബ​രേ​ഷ് നി​ര്‍​വ​ഹി​ച്ചു. താ​മ​ര​ശേ​രി​യി​ല്‍ മു​ന്‍​സി​ഫ്-​മ​ജി​സ്ട്രേ​റ്റ് കോ​ട​തി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത് സം​സ്ഥാ​ന നീ​തി​ന്യാ​യ ച​രി​ത്ര​ത്തി​ലെ നാ​ഴി​ക​ക​ല്ലാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് മു​ന്‍​സി​ഫ് കോ​ട​തി​യി​ല്‍ 600 കേ​സു​ക​ള്‍ കെ​ട്ടി​ക്കിട​യ്ക്കു​ന്നു​ണ്ട്.

താ​മ​ര​ശേ​രി​യി​ല്‍ പു​തി​യ കോ​ട​തി ആ​രം​ഭി​ച്ച​തോ​ടെ ഇ​തി​ല്‍ പ​ല​തും ഇ​വി​ടേ​ക്ക് മാ​റ്റാ​നാ​കും. വ്യ​വ​ഹാ​രി​ക​ള്‍​ക്ക് കേ​സു​ക​ള്‍​ക്കാ​യി കോ​ഴി​ക്കോ​ടി​നെ ആ​ശ്ര​യി​ക്കേ​ണ്ട​തി​നും ആ​ശ്വാ​സ​മാ​കും. ശ​രി​യാ​യ രീ​തി​യി​ല്‍ നീ​തി നിർവഹണം ന​ട​ത്തു​ന്ന​ന്ന​തി​ന് കൂ​ടു​ത​ല്‍ കോ​ട​തി​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളു.

വ്യ​വ​ഹാ​രി​ക​ളു​ടെ യ​ഥാ​ര്‍​ഥ വി​കാ​ര​ങ്ങ​ള്‍ മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യു​ന്ന കോ​ട​തി​ക​ളാ​ണ് മു​ന്‍​സി​ഫ് കോ​ട​തി​ക​ള്‍ . താ​മ​ര​ശേ​രി​യി​ല്‍ മോ​ട്ടോ​ര്‍ ആ​ക്സി​ഡ​ന്‍റ് ട്രി​ബൂ​ണ​ല്‍ ക്യാന്പ് സി​റ്റിം​ഗ് പു​ന:​സ്ഥാ​പി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കും.

താ​മ​ര​ശേ​രി​യെക്കുറി​ച്ചും കൂ​ട​ത്താ​യി​യെ കു​റി​ച്ചും മാ​ധ്യ​മ​ങ്ങ​ളി​ല്‍ മോ​ശം വാ​ര്‍​ത്ത​ക​ള്‍ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​രു ന​ല്ല വാ​ര്‍​ത്ത​യാ​ണ് താ​മ​ര​ശേ​രി​യി​ല്‍ മു​ന്‍​സി​ഫ് കോ​ട​തി യാ​ഥാ​ര്‍​ഥ്യ​മാ​യ​തി​ലൂ​ടെ സാ​ധ്യ​മാ​യി​രി​ക്കു​ന്ന​തെ​ന്നും ജ​സ്റ്റി​സ് ചി​ദം​ബ​രേ​ഷ് പ​റ​ഞ്ഞു.

താ​മ​ര​ശേ​രി​യി​ല്‍ ര​ണ്ട് ജു​ഡീ​ഷല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. ഇ​തി​ല്‍ ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി (ര​ണ്ട്) ആ​ണ് മു​ന്‍​സി​ഫ്-​മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​യി മാ​റി​യ​ത്. മു​ക്കം, കോ​ട​ഞ്ചേ​രി, തി​രു​വ​മ്പാ​ടി പോ​ലീസ് സ്റ്റേ​ഷ​നി​ലെ​യും താ​മ​ര​ശേ​രി, കോ​ഴി​ക്കോ​ട് താ​ലൂ​ക്കു​ക​ളി​ലെ 15 വി​ല്ലേ​ജു​ക​ളി​ലെ സി​വി​ല്‍ കേ​സു​ക​ളാ​ണ് പു​തി​യ കോ​ട​തി​യു​ടെ പ​രി​ധി​യി​ല്‍ വ​രി​ക. താ​മ​ര​ശേ​രി കോ​ര്‍​ട്ട് കോം​പ്ല​ക്സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കാ​രാ​ട്ട് റ​സാ​ക്ക് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. v