ക​ക്കാ​ടം​പൊ​യി​ലി​നാ​യി രാ​പക​ല്‍ സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്നു
Sunday, October 20, 2019 12:16 AM IST
തി​രു​വ​മ്പാ​ടി: ക​ക്കാ​ടം​പൊ​യി​ലി​നെ ടൂ​റി​സം വി​ല്ലേ​ജാ​യി പ്ര​ഖ്യാ​പി​ക്കു​ക, ക​പ​ട പ​രി​സ്ഥി​തി വാ​ദം ത​ള്ളി​ക്ക​ള​യു​ക, അ​വാ​സ്ത​വ റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് നാളെ ​കു​ട​ര​ഞ്ഞി വി​ല്ലേ​ജാ​ഫീ​സി​ന് സ​മീ​പം രാ​പക​ല്‍ സ​മ​രം സം​ഘ​ടി​പ്പി​ക്കും. സ​ര്‍​വ ക​ക്ഷി യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന സ​മ​ര​പ​രി​പാ​ടി​യി​ല്‍ സി​പി​ഐ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നാ​ണ​റി​യു​ന്ന​ത്.

അ​തേ​സ​മ​യം ഭ​ര​ണ​ക​ക്ഷി​യി​ല്‍​പ്പെ​ട്ട ചി​ല​രു​ടെ കു​ത​ന്ത്ര​ങ്ങ​ള്‍​ക്ക് കൂ​ട്ടു​നി​ല്‍​ക്കാ​ത്ത വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​ക്ക് നേ​രെ​യു​ള്ള പ്ര​ത്യ​ക്ഷ സ​മ​ര​മാ​ണി​തെ​ന്ന ആ​രോ​പ​ണ​വു​മു​യ​രു​ന്നു​ണ്ട്.
കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ന്‍റെ കി​ഴ​ക്ക​ന്‍ മ​ല​യോ​ര പ്ര​ദേ​ശം പ​രി​സ്ഥി​തി സൗ​ഹൃ​ദ ടൂ​റി​സം വി​ല്ലേ​ജാ​യി പ്ര​ഖ്യാ​പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് സി​പി​ഐ നി​ല​പാ​ടെ​ന്ന് തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി അ​റി​യി​ച്ചു.

ക​ക്കാ​ടം​പൊ​യി​ല്‍, പു​വ്വാ​റ​ന്‍​തോ​ട്, നാ​യാ​ടം​പൊ​യി​ല്‍ ,പ​ഴ​ശിരാ​ജ​ഗു​ഹ, കോ​ഴി​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം തുടങ്ങിയവ ടൂ​റി​സ്റ്റു​ക​ളെ​ആ​ക​ര്‍​ഷി​ക്കു​ന്ന​തും പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യ​മു​ള്ള​തു​മാ​യ കേ​ന്ദ്ര​ങ്ങ​ളാ​ണ്. ഇ​വ​യു​ടെ സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ക​യും കൂ​ടു​ത​ല്‍ ടൂ​റി​സ്റ്റു​ക​ളെ ആ​ക​ര്‍​ഷി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണം.​

കാ​ര്‍​ഷി​ക മേ​ഖ​ല ത​ക​ര്‍​ന്ന​തോ​ടെ ജീ​വി​തം വ​ഴി​മു​ട്ടി​യ ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍​ക്ക് ടൂ​റി​സ​ത്തി​ലാ​ണ് ഇ​നി പ്ര​തീ​ക്ഷ. കെ.​എം അ​ബ്ദു​റ​ഹ്മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല അ​സി.​സെ​ക്ര​ട്ട​റി എം ​നാ​രാ​യ​ണ​ന്‍, ജി​ല്ല എ​ക്‌​സി.​അം​ഗം പി.​കെ.​ക​ണ്ണ​ന്‍ , മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​മോ​ഹ​ന​ന്‍ , ടി.​ജെ.​റോ​യ്, കെ ​ഷാ​ജി​കു​മാ​ര്‍, പി.​സൗ​ദാ​മി​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.