മ​ഴ​വെ​ള്ള പാ​ച്ചി​ൽ! ഒ​ഴു​ക്കി​ൽപ്പെ​ട്ട വീ​ട്ട​മ്മ​യെ ര​ക്ഷ​പ്പെ​ടു​ത്താ​നി​റ​ങ്ങി​യയാളും അ​പ​ക​ട​ത്തി​ൽ പെ​ട്ടു
Sunday, October 20, 2019 12:16 AM IST
പേ​രാ​മ്പ്ര: മ​ഴ​വെ​ള്ളപ്പാ​ച്ചി​ലി​ല്‍ പെ​ട്ട വീ​ട്ട​മ്മ​യെ ര​ക്ഷ​പ്പെ​ടു​ത്താ​നി​റ​ങ്ങി​യ അ​യ​ൽ​വാ​സി അ​പ​ക​ട​ത്തി​ൽ പെ​ട്ടു . ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന് ര​ണ്ടാം ബ്ലോ​ക്ക് ഓ​നി​പ്പു​ഴ​യി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ ന​ടു​ക്ക​ണ്ടി അ​ജ​യ​ന്‍റെ ഭാ​ര്യ ശാ​ന്ത​യാ​ണ് ഒ​ഴു​ക്കി​ൽ പെ​ട്ട​ത് .

ഇ​ത് ക​ണ്ട് പു​ഴ​യി​ൽ ചാ​ടി​യ അ​യ​ൽ​കാ​ര​നാ​യ ഇ​ല്ല​ത്ത് പ്ര​കാ​ശ് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെയാണ് അ​പ​ക​ട​ത്തിൽപ്പെട്ടത്. കാ​ട്ടു​വ​ള്ളി​യി​ൽ തൂ​ങ്ങി കി​ട​ന്ന ഇ​രു​വ​രേ​യും പ്ര​കാ​ശ​ന്‍റെ മ​ക​ൻ സ​നു പ്ര​കാ​ശ് ക​യ​ർ കെ​ട്ടി ര​ക്ഷ​പ്പെ​ടു​ത്തി. പ്ര​കാ​ശി​നെ​യും സ​നു​വി​നെ​യും നാ​ട്ടു​കാ​ർ അ​ഭി​ന​ന്ദി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടു ആ​റ​ര​യോ​ടെ​യാ​ണു സം​ഭ​വം.