വ​നംമ​ന്ത്രി​യു​ടെ സ്പെ​ഷൽ ഓ​ർ​ഡ​ർ ന​ട​പ്പാ​ക്ക​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്-എം
Monday, October 21, 2019 12:06 AM IST
ചെ​മ്പ​നോ​ട: പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് റേഞ്ച് പ​രി​ധി​യി​ൽ പെ​ട്ട കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​മെ​ന്നു താ​മ​ര​ശേ​രി അ​ദാ​ല​ത്തി​ൽ വച്ച് ന​ൽ​കി​യ വ​നം മ​ന്ത്രി​യു​ടെ സ്പെ​ഷ​ൽ ഓ​ർ​ഡ​ർ ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നു കേ​ര​ളാ കോ​ൺ​ഗ്ര​സ്-എം ​ചെ​മ്പ​നോ​ട മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക ക​ൺ​വൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വ​ന്യ​മൃ​ഗ​ശ​ല്യം കൊ​ണ്ടു പൊ​റു​തി മു​ട്ടി​യ മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്ക് വ​ള​രെ ആ​ശ്വാ​സ​മു​ണ്ടാ​ക്കു​ന്ന പ്ര​ഖ്യാ​പ​ന​മാ​ണു മ​ന്ത്രി ന​ട​ത്തി​യ​തെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യ്സ​ൺ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബേ​ബി കാ​പ്പു​കാ​ട്ടി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല ട്ര​ഷ​റ​ർ സു​രേ​ന്ദ്ര​ൻ പാ​ലേ​രി, പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ്രീ​ധ​ര​ൻ മു​തു​വ​ണ്ണാ​ച്ച, മ​ത്താ​യി ചു​ണ്ടേ​ൽ, ഫി​ലി​പ്പ് ക​ണ്ട​ത്തി​ൽ, ജോ​സ് വെ​ട്ടി​ക്ക​ൽ, ജെ​യിം​സ് കാ​വി​ൽ പു​ര​യി​ട​ത്തി​ൽ, ജോ​ർ​ജ് പൈ​നാ​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.