അ​തി​ജീ​വ​നം 2019 ഇന്ന്
Monday, October 21, 2019 12:08 AM IST
തി​രു​വ​മ്പാ​ടി: ക​ക്കാ​ടം പൊ​യി​ലി​നെ ടൂ​റി​സം വി​ല്ലേ​ജാ​യി പ്ര​ഖ്യാ​പി​ക്കു​ക, ക​പ​ട പ​രി​സ്ഥി​തി​വാ​ദം ത​ള്ളി​ക്ക​ള​യു​ക, അ​വാ​സ്ത​വ റി​പ്പോ​ർ​ട്ട് ന​ല്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക എ​ന്നീ ആ​വി​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് അ​തി​ജീ​വ​നം 2019' എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന സ​ർ​വ ക​ക്ഷി സ​മ​രം എം​എ​ൽ​എ ജോ​ർ​ജ് എം ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ന്ന് രാ​വി​ലെ 10ന് ​കൂ​ട​ര​ഞ്ഞി വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​മ്പി​ലാ​ണ് 24 മ​ണി​ക്കൂ​ർ രാ​പക​ൽ സ​മ​രം ആ​രം​ഭി​ക്കു​ന്ന​ത്. കാ​ർ​ഷി​ക മേ​ഖ​ല ത​ക​ർ​ന്ന​ടി​ഞ്ഞ​തു മൂ​ലം അ​തി​ജീ​വ​ന​ത്തി​നാ​യി വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചു കൊ​ണ്ട് ക​ക്കാ​ടം​പൊ​യി​ൽ, നാ​യാ​ടം​പൊ​യി​ൽ, വാ​ളം​തോ​ട്, പീ​ടി​ക​പ്പാ​റ, ക​ള്ളി​പ്പാ​റ, പെ​ണ്ടേ​ക്കും പൊ​യി​ൽ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ന​യ​മാ​ണ് ഇ​വി​ടെ​യു​ള്ള ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.