മ​ദ്യ​ശാ​ല​യ്ക്കെ​തി​രേ നാ​ളെ പ​ഞ്ചാ​യ​ത്ത് ഓ​ഫീസി​ലേ​ക്ക് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്
Monday, October 21, 2019 11:23 PM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി​യി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ദ്യ​ശാ​ല അ​ട​ച്ചു പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ല​യോ​ര മേ​ഖ​ലാ സ​മ​സ്ത കോ-ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ രാ​വി​ലെ 10ന് ​തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും.

സു​ന്നി യു​വ​ജ​ന സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് ക​പ്പ​ലു​മാ​ക്ക​ൽ മു​ഖ്യാ​തി​ഥി​യാ​കും. എ​സ്കെ​എ​സ്എ​സ്എ​ഫ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ കു​ഞ്ഞാ​ല​ൻ​കു​ട്ടി ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ലോ​ച​നാ​യോ​ഗം കെ​എ​ൻ​എ​സ് മൗ​ല​വി അ​ധ്യ​ക്ഷ​നാ​യിരുന്നു.