പെ​രു​വ​ണ്ണാ​മൂ​ഴിയിലെ ജനകീയ സമരം: കെ​പി​സി​സി ഏ​റ്റെ​ടു​ക്കും: പ്ര​വീ​ൺ‌കു​മാ​ർ
Monday, October 21, 2019 11:23 PM IST
പെ​രു​വ​ണ്ണാ​മൂ​ഴി: വൈ​ദ്യു​തി നി​ല​യം നി​ർ​മിക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പാ​റ പൊ​ട്ടി​ക്കു​ന്ന​ത് മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ 10, 11, 15 വാ​ർ​ഡു​ക​ളി​ലെ ജ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന സ​മ​രം കെ​പി​സി​സി ഏ​റ്റെ​ടു​ക്കു​മെ​ന്നു കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​പ്ര​വീ​ൺ കു​മാ​ർ.

സി​പി​എം ന​ട​ത്തു​ന്ന ക​ള്ള പ്ര​ച​ാര​ണം പ്ര​തി​രോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ച​ക്കി​ട്ട​പാ​റ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ള്ള പെ​രു​വ​ണ്ണ​യി​ൽ ന​ട​ത്തി​യ പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് മു​തു​കാ​ട് അ​ധ്യ​ക്ഷത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ പി. ​വാ​സു, സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട്, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ മ​രു​തേ​രി, പി.​ജെ. തോ​മ​സ്, കെ.​എ. ജോ​സു​കു​ട്ടി, എം. ​അ​ശോ​ക​ൻ, സെ​മി​ലി സു​നി​ൽ, എം.​ശി​വ​ദാ​സ​ൻ, ഷൈ​ല​ജ​യിം​സ്, പി.​എം പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.