കെ​എം​സി​സി ആ​നു​കൂ​ല്യ വി​ത​ര​ണം 26 ന്
Monday, October 21, 2019 11:23 PM IST
കോ​ഴി​ക്കോ​ട് : സൗ​ദി കെ​എം​സി​സി നാ​ഷ​ണ​ൽ ക​മ്മ​ിറ്റി സാ​മൂ​ഹ്യ സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യ വി​ത​ര​ണം 26 ന് ​പാ​ണ​ക്കാ​ട് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സൗ​ദി അ​റേ​ബ്യ​യി​ൽ മ​ര​ണ​മ​ട​ഞ്ഞ തൃ​ശൂ​ർ സ്വ​ദേ​ശി ജ​യ​രാ​ജ​ന്‍റെ മ​ക്ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കി സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.

2019 വ​ർ​ഷ​ത്തി​ൽ പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​യി​രി​ക്കെ മ​ര​ണ​പ്പെ​ട്ട 27 പേ​രു​ടെ ആ​ശ്രി​ത​ർ​ക്ക് ആ​റ് ല​ക്ഷം വീ​ത​വും, പ​ദ്ധ​തി കാ​ല​യ​ള​വി​ൽ മാ​ര​ക രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ തേ​ടി​യ 167 അം​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സാ ആ​നു​കൂ​ല്യ​ങ്ങ​ളു​മു​ൾ​പ്പെ​ടെ കെ ​എം​സി​സി കേ​ര​ള ട്ര​സ്റ്റ് മു​ഖേ​നെ​യു​ള്ള ര​ണ്ടേ​കാ​ൽ കോ​ടി രൂ​പ​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.​

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കെ​എം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ദ​ർ ചെ​ങ്ങ​ള, റ​ഫീ​ഖ് പാ​റ​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു