ചെ​ങ്ങോ​ടു​മ​ല ഖ​ന​ന​ത്തി​ന് അ​നു​മ​തി ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം
Monday, October 21, 2019 11:36 PM IST
പേ​രാ​മ്പ്ര: ചെ​ങ്ങോ​ടു​മ​ല ഖ​ന​ന​ത്തി​ന് ഡി ​ആ​ൻ​ഡ് ഒ ​ലൈ​സ​ൻ​സ് ന​ൽ​കാ​നു​ള്ള അ​പ്പീ​ൽ സം​സ്ഥാ​ന ഏ​ക​ജാ​ല​ക ബോ​ർ​ഡ് പ​രി​ഗ​ണി​ക്കു​ന്ന​തി​നെ​തി​രേ ആ​ക്‌ഷൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ട്ടാ​ലി​ട​യി​ൽ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി.

വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഖ​ന​ന​ത്തി​ന്‍റെ പാ​രി​സ്ഥി​തി​കാ​നു​മ​തി മ​ര​വി​പ്പി​ച്ചി​രു​ന്നു. കൂ​ടാ​തെ ഡി ​ആ​ൻഡ് ഒ ​ലൈ​സ​ൻ​സി​നു​ള്ള അ​പേ​ക്ഷ​യും ജി​ല്ലാ ഏ​ക ജാ​ല​ക ബോ​ർ​ഡ് ത​ള്ളി. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ അ​പ്പീ​ൽ ന​ൽ​ക​ണ​മെ​ന്നാ​ണെ​ങ്കി​ലും ര​ണ്ട് മാ​സം ക​ഴി​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് ക​മ്പ​നി അ​പ്പീ​ൽ ന​ൽ​കി​യ​തെ​ന്ന് സ​മ​ര​സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി. ചീ​നി​ക്ക​ൽ സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം മേ​പ്പാ​ടി ശ്രീ​നി​വാ​സ​ൻ, ക​ല്പ​ക​ശേ​രി ജ​യ​രാ​ജ​ൻ, എ​ൻ.​കെ. മ​ധു​സൂ​ദ​ന​ൻ, ഊ​രൂ​മൂ​പ്പ​ൻ ചെ​ങ്ങോ​ടു​മ​ല കു​ഞ്ഞി​രാ​മ​ൻ, പി.​കെ. ബാ​ല​ൻ, ടി.​കെ. ബാ​ല​ൻ മൂ​ലാ​ട്, ജി​മി​നേ​ഷ് കൂ​ട്ടാ​ലി​ട, ബി​ജു കൊ​ള​ക്ക​ണ്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.