വി​ദ്യാ​ര്‍​ഥി​ക്ക് മ​ര്‍​ദ്ദ​നം അ​ധ്യാ​പ​ക​നെ​തി​രേ കേ​സ്
Thursday, October 24, 2019 12:27 AM IST
നാ​ദാ​പു​രം: പേ​രോ​ട് ഹ​യ​ര്‍ സെ​ക്കൻ​ഡ​റി​‍ വി​ദ്യാ​ര്‍​ഥി​യെ അ​ധ്യാ​പ​ക​ന്‍ മ​ര്‍​ദിച്ച​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ല്‍ സ്‌​കൂള്‍ അ​ധ്യാ​പ​ക​നെ​തി​രേ, മ​ര്‍​ദ്ദ​ന​ത്തി​നും ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം നാ​ദാ​പു​രം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി​ നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

പ​ര​സ്യം പ്ര​ദ​ർ​ശി​പ്പി​ക്കാൻ നി​യ​മാ​വ​ലി​

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ൽ പ​ര​സ്യം വയ്ക്കു​ന്ന​തി​നു​ള്ള നി​യ​മാ​വ​ലി​ക്ക് കൗ​ണ്‍​സി​ല്‍ അം​ഗീ​കാ​രം. ഹോ​ര്‍​ഡി​ംഗുക​ള്‍, പോ​സ്റ്റ​റു​ക​ള്‍, തൂ​ണു​ക​ള്‍, ഇ​ല​ക്‌ട്രോണി​ക് മാ​ധ്യ​മ​ത്തി​ലു​ള്ള​വ, ആ​കാ​ശ പ​ര​സ്യ​ങ്ങ​ള്‍, വാ​ഹ​ന​ത്തി​ലും മ​റ്റു​മു​ള്ള എ​ല്ലാ​ത​രം പ​ര​സ്യ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് ച​ട്ടം. ന​ഗ​ര​സ​ഭ​യു​ടെ രേ​ഖാ​മൂ​ല​മു​ള്ള അ​നു​വാ​ദ​മി​ല്ലാ​തെ ഇ​നി പ​ര​സ്യം കൊ​ടു​ക്കാ​നാ​വി​ല്ല. പ​ര​സ്യം വെ​ക്കു​മ്പോ​ള്‍ റോ​ഡു​ക​ളി​ല്‍ നി​ന്ന് നി​ശ്ചി​ത അ​ക​ലം പാ​ലി​ക്ക​ണം. നി​ശ്ചി​ത നി​ര​ക്കി​ലു​ള്ള ഡെ​പ്പോ​സി​റ്റ്-​ലൈ​സ​ന്‍​സ്-​പെ​ര്‍​മി​റ്റ് ഫീ​സ് വ​ഴി ഒ​രു വ​ര്‍​ഷം ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ അ​ധി​ക​വ​രു​മാ​നം നി​യ​മം വ​ഴി ല​ഭി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ബി​നു ഫ്രാ​ന്‍​സി​സ് പ​റ​ഞ്ഞു.