പു​സ്ത​ക ച​ര്‍​ച്ച​യും ക​വി​യ​ര​ങ്ങും സം​ഘ​ടി​പ്പി​ച്ചു
Thursday, October 24, 2019 12:27 AM IST
പേ​രാ​മ്പ്ര: കേ​ര​ള സാ​ഹി​ത്യ - ക​ലാ​സം​ഘം പേ​രാ​മ്പ്ര​യി​ല്‍ പു​സ്ത​ക ച​ര്‍​ച്ച സം​ഘ​ടി​പ്പി​ച്ചു. ജോ​സ​ഫ് പൂ​ത​ക്കു​ഴി​യു​ടെ ചെ​റു​ക​ഥാ സ​മാ​ഹാ​ര​മാ​യ ജീ​വി​ത യാ​ത്ര​യെ​ക്കു​റി​ച്ചാ​ണ് ച​ര്‍​ച്ച സം​ഘ​ടി​പ്പി​ച്ച​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ക​വി​യ​ര​ങ്ങും ഏ​ലി​ക്കു​ട്ടി തോ​ട്ട​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​കാ​ശ​ന്‍ വെ​ള്ളി​യൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജാ​ഫ​ര്‍ ച​ളി​ക്കോ​ട്ട് പു​സ്ത​കാ​വ​ത​ര​ണം ന​ട​ത്തി. ആ​ര്‍​ട്ടി​സ്റ്റ് ആ​ൻ​ഡ് റൈ​റ്റേ​ഴ്‌​സ് ക​ള്‍​ച്ച​റ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ സാ​ഹി​ത്യ പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള പി. ​കു​ഞ്ഞി​രാ​മ​ന്‍ നാ​യ​ര്‍ സം​സ്ഥാ​ന അ​വാ​ര്‍​ഡ് നേ​ടി​യ സ​ദ​ന്‍ ക​ല്പ​ത്തൂ​ര്‍ മി​ക​ച്ച ഫോ​ട്ടോ​ഗ്രാ​ഫി​ക്കു​ള്ള ഈ ​വ​ര്‍​ഷ​ത്തെ സം​സ്ഥാ​ന അ​വാ​ര്‍​ഡ് നേ​ടി​യ വി​നോ​ദ് കൃ​ഷ്ണ​ഗു​ഡി എ​ന്നി​വ​രെ ജോ​സ​ഫ് പൂ​ത​ക്കു​ഴി ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കി ആ​ദ​രി​ച്ചു.
ജാ​ന​കി എം. ​മേ​യോ​ത്ത്, പ്ര​സീ​ത കൊ​യി​ലാ​ണ്ടി, തോ​മ​സ് ഫ​ലി​പ്പ്, ബോ​ബി മ​ണി​ക്കൊ​മ്പേ​ല്‍, സു​രേ​ന്ദ്ര​ന്‍ കൂ​ത്താ​ളി, സോ​മ​ന്‍ പാ​മ്പി​രി​ക്കു​ന്ന്, ശ്രീ​ധ​ര​ന്‍ ശ്രീ​ക​ല, പി. ​കു​ഞ്ഞി​ക്കേ​ളു നാ​യ​ര്‍, ശ്രീ​ധ​ര​ന്‍ കൂ​ത്താ​ളി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ജോ​സ​ഫ് പൂ​ത​ക്കു​ഴി ക​ഥാ​പ​രി​സ​ര​ത്തെ കു​റി​ച്ച് മ​റു​പ​ടി ന​ല്‍​കി.