കെ​എ​സ്ആ​ര്‍​ടി​സി ടെ​ര്‍​മി​ന​ലി​ന് മു​ന്നി​ല്‍ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധം
Thursday, October 24, 2019 12:28 AM IST
കോ​ഴി​ക്കോ​ട്:​വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്രാ ക​ണ്‍​സെ​ഷ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന കെ​എ​സ്ആ​ര്‍​ടി​സി മാ​നേ​ജ്‌​മെ​ന്‍റ് തീ​രു​മാ​നം പു​ന: പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്‌​കെ​എ​സ്ആ​ര്‍​ടി​സി ടെ​ര്‍​മി​ന​ല്‍​ ഉ​പ​രോ​ധി​ച്ച് വി​വി​ധ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധം.​എം​എ​സ്എ​ഫ്, എ​സ്എ​ഫ്‌​ഐ, സം​ഘ​ട​ന​ക​ളാ​ണ് മാ​വൂ​ര്‍​റോ​ഡി​ലെ​ കെ​എ​സ്ആ​ര്‍​ടി​സി ടെ​ര്‍​മി​ന​ലി​ന്‍റെ ബ​സു​ക​ള്‍ പു​റ​ത്തേ​ക്കു​പോ​കു​ന്ന ഭാ​ഗം ഉ​പ​രോ​ധി​ച്ച​ത്.
ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ എം​എ​സ്എ​ഫും ഉ​ച്ച​യ്ക്ക് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രു​മാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.
എം​എ​സ്എ​ഫ് മാ​ര്‍​ച്ച് സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം ല​ത്തീ​ഫ് തു​റ​യൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഫ്‌​നാ​സ് ചേ​റോ​ഡ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​വാ​ടം ഉ​പ​രോ​ധി​ച്ച പ്ര​വ​ര്‍​ത്ത​ക​രെ പി​ന്നീ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. 25 പ്ര​വ​ര്‍​ത്ത​ക​രാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. കെ​എ​സ്ആ​ര്‍​ടി​സി​യി​ലേ​ക്ക് എ​സ്എ​ഫ്‌​ഐ ന​ട​ത്തി​യ​മാ​ര്‍​ച്ച് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം.​സ​ച്ചി​ന്‍​ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്‍​സെ​ഷ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന തീ​രു​മാ​നം തി​രു​ത്താ​ന്‍ മാ​നേ​ജ്‌​മെ​ന്‍റ് ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ അ​തി​ശ​ക്ത​മാ​യ സ​മ​രം ഏ​റ്റെ​ടു​ത്ത് എ​സ്എ​ഫ്‌​ഐ മു​ന്നോ​ട്ട് പോ​കു​മെ​ന്ന് സ​ച്ചി​ന്‍ ദേ​വ് പ​റ​ഞ്ഞു. സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം എം.​സി​നാ​ന്‍ ഉ​മ്മ​ര്‍ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ജോ: ​സെ​ക്ര​ട്ട​റി ബി.​സി അ​നു​ജി​ത്ത്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ബി അ​ക്ഷ​യ്, ജി​ല്ലാ ക​മ്മ​ിറ്റി അം​ഗം എ.​പി. നി​മ്യ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​അ​തു​ല്‍,ജി​ല്ലാ ജോ. ​സെ​ക്ര​ട്ട​റി എം.​ടി. മു​ഹ​മ്മ​ദ് ഇ​ര്‍​ഷാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.