ന​ഗ​ര​ത്തെ പ്ര​ള​യ​മു​ക്ത​മാ​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കും
Thursday, October 24, 2019 12:29 AM IST
കോ​ഴി​ക്കോ​ട്: ഇ​നി​യു​മൊ​രു പ്ര​ള​യ​മു​ണ്ടാ​യാ​ൽ പ​ര​മാ​വ​ധി കെ​ടു​തി​യി​ൽ നി​ന്ന് മോ​ച​നം നേ​ടു​വാ​നാ​യു​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​യി കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ വി​ശ​ദ​മാ​യ രൂ​പ​രേ​ഖ​യു​ണ്ടാ​ക്കു​ന്നു. പ്ര​ള​യ മു​ക്ത കോ​ഴി​ക്കോ​ട് ല​ക്ഷ്യ​ത്തി​ന് ആ​ദ്യ ചു​വ​ട് വ​യ്പ്പാ​യി ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ ഹാ​ളി​ൽ ചേ​ർ​ന്ന വി​വി​ധ വ​കു​പ്പ് പ്ര​തി​നി​ധി​ക​ളു​ടെ​യും ജ​ന പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
ഇ​തി​നാ​യി വി​ശ​ദ​മാ​യ പ​ദ്ധ​തി​രേ​ഖ​യും ഫ​ണ്ടും ക​ണ്ടെ​ത്താ​നും തീ​രു​മാ​ന​മാ​യി. വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ചേ​ര്‍​ന്ന് ഹ്ര​സ്വ​കാ​ല-​ദീ​ര്‍​ഘ​കാ​ല പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​വാ​നും പ​റ്റു​മെ​ങ്കി​ൽ ന​വം​ബ​റി​ല്‍ ത​ന്നെ പ്ര​ള​യ​മു​ക്ത കോ​ഴി​ക്കോ​ടി​നാ​യു​ള്ള അ​ഭി​പ്രാ​യ സ​മാ​ഹ​ര​ണ​ത്തി​ന് വി​പു​ല​മാ​യ ശി​ൽ​പ്പ​ശാ​ല നടത്തും. ന​ഗ​ര​സ​ഭ എ​ക്സി​ക്യു​ട്ടീ​വ് എ​ൻജിനിയ​ർ കെ.​പി.​ര​മേ​ശി​നെ പ​ദ്ധ​തി​യു​ടെ കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി നി​യ​മി​ച്ചു. ന​ഗ​ര​ത്തി​ലെ വെ​ള്ള​പ്പൊ​ക്ക​ സമയത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത് കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ച്ച് കൊ​ണ്ട് പോ​വു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മി​ല്ലാ​ത്ത​താ​ണെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളെ​ല്ലാം വേ​ണ്ട​ത് ചെ​യ്യു​ന്നു​വെ​ങ്കി​ലും എ​ല്ലാ​വ​ർ​ക്കും പ​ര​സ്പ​രം ആ​ലോ​ചി​ച്ച് മു​ന്നോ​ട്ട് പോ​കാ​ൻ കഴിഞ്ഞില്ല.
പ​ല വ​കു​പ്പു​ക​ളു​ടെ ക​യ്യി​ലും വ്യ​ക്തി​ക​ളു​ടെ കൈ​വ​ശ​വും വി​ല​പ്പെ​ട്ട രേ​ഖ​ക​ളും ക​ണ​ക്കു​ക​ളും ആ​ശ​യ​വു​മൊ​ക്കെ​യു​ണ്ടെ​ങ്കി​ലും ഫ​ല പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​യി​ല്ല. ക​ല്ലാ​യി പു​ഴ​യു​ടെ ആ​ഴ​വും ഒ​ഴു​ക്കും കു​റ​ഞ്ഞ​താ​ണ് ഏ​റ്റ​വും പ്ര​ധാ​ന പ്ര​ശ്ന​മാ​യി ഒാഗ​സ്റ്റി​ലെ പ്ര​ള​യ​ത്തി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. അ​തി​നാ​ൽ ക​ല്ലാ​യി പു​ഴ​യി​ൽ നി​ന്ന് മ​ണ്ണെ​ടു​ത്ത് ആ​ഴം കൂ​ട്ടി ത​ട​സ​ങ്ങ​ൾ നീ​ക്കു​ന്ന​തി​ന് മു​ഖ്യ പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് മേ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ഹ്ര​സ്വ​കാ​ല-​ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​ക​ൾ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ ചെ​യ്യാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് സെ​ക്ര​ട്ട​റി ബി​നു ഫ്രാ​ൻ​സി​സ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​ഥ​മി​ക​യോ​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ഓ​രോ വ​കു​പ്പു​ക​ളെയും ഉ​ൾ​ക്കൊ​ള്ളി​ച്ച് ന​ട​ത്തു​ന്ന ശി​ൽ​പ്പശാ​ല​യ്ക്ക് ശേ​ഷ​മാ​ണ് വി​ശ​ദ​മാ​യ പ​ദ്ധ​തി​രേ​ഖ(​ഡി​പിആ​ർ) ത​യ്യാ​റാ​ക്കു​ക. ന​വം​ബ​റി​ലാ​ണ് വി​ശ​ദ​മാ​യ ശി​ൽ​പ്പശാ​ല ന​ട​ത്തു​ക.
സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​സി.​അ​നി​ൽ​കു​മാ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ പി.​എം.​സു​രേ​ഷ് ബാ​ബു, സി.​അ​ബ്ദു​റ​ഹി​മാ​ൻ, ന​മ്പി​ടി നാ​രാ​യ​ണ​ൻ, പി.​കി​ഷ​ൻ​ച​ന്ദ്, ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ഡോ.​ആ​ർ.​എ​സ്.​ഗോ​പ​കു​മാ​ർ, സൂ​പ്ര​ണ്ടി​ംഗ് എ​ൻ​ജി​നിയ​ർ ജ​ല​ജാ​മ​ണി തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഷാ​മി​ൻ സെ​ബാ​സ്റ്റ്യ​ൻ, സിഡ​ബ്ല്യു​ആ​ർഡിഎം എ​സ്‌​കി​ക്യൂ​ട്ടീ​വ് ഡ​യ​റക്ട​ർ ഡോ.​എ.​ബി.​അ​നി​ത, ഇ​റി​ഗേ​ഷ​ൻ എ​ക്‌​സി.​എ​ൻ​ജി​നിയ​ർ പ്രേ​മാ​ന​ന്ദ​ൻ, റീ​ജ​ണ​ൽ ടൗ​ൺ​പ്ലാ​ന​ർ പി.​എ.​ഐ​ഷ തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളി​ൽ നി​ന്നു​ള്ള​വ​ർ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.