സം​വാ​ദം നടത്തി
Thursday, October 24, 2019 12:29 AM IST
കോ​ഴി​ക്കോ​ട്: യു​വ​തീ​യു​വാ​ക്ക​ളു​ടെ ന​ല്ല ഭാ​വി​യെ​ക​രു​തി സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മാ​താ​പി​താ​ക്ക​ൾ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​മെ​ന്ന് മ​ലാ​പ്പ​റ​ന്പ് സോ​ഷ്യോ റി​ലീ​ജി​യ​സ് സെ​ന്‍റ​റി​ൽ (എ​സ്ആ​ർ​സി) ന​ട​ന്ന സം​വാ​ദം ആ​വ​ശ്യ​പ്പെ​ട്ടു. വൈ​സ്മെ​ൻ​സ് ക്ള​ബ് പ്ര​സി​ഡ​ന്‍റ് ഡൊ​മി​നി​ക് മാ​ത്യു മോ​ഡ​റേ​റ്റ​റാ​യിരുന്നു. എ​സ്ആ​ർ​സി പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ​ഫാ.​റൂ​ബി​ൻ മാ​ർ​ട്ടി​ൻ, ഫാ.​കെ.​ജെ.​തോ​മ​സ്, ഫാ.​ആ​ന്‍റോ, എം.​എ​സ്.​സ​ജി, എം.​വി.​ജോ​ർ​ജ്, സു​ജി​ൻ മാ​നു​വ​ൽ, ടി.​ജെ.​വ​ർ​ക്കി, അ​ലീ​ന സു​ജി​ത്, ആ​ൻ​സ്‌​ലി ഡെ​ൻ​സി​ൽ, പി.​എം.​ലി​ല്ലി, സ്മൃ​തി മ​നോ​ജ്, പി.​എ.​ബ​ൽ​രാ​ജ് എ​ന്നി​വ​ർ പ്രസംഗിച്ചു.

‘ഗാ​ന്ധി സ്മൃ​തി’

പേ​രാ​മ്പ്ര: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ 2019-20 വ​ര്‍​ഷ​ത്തെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൂ​ത്താ​ളി ഇ​എം​എ​സ് ഗ്ര​ന്ഥാ​ല​യം ഗാ​ന്ധി സ്മൃ​തി സം​ഘ​ടി​പ്പി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ. ​നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​പി. പ്ര​കാ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​ങ്ക​ര​ന്‍ ന​മ്പൂ​തി​രി ശി​ല്പ​ശാ​ല​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി. പി. ​അ​ച്ചു​ത​ന്‍, കെ. ​സ​ജീ​വ​ന്‍, വി.​കെ. ബാ​ബു, ബാ​ല​ഗോ​പാ​ല​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.