പ​രി​ശീ​ല​ക ലി​സി​മാ​ത്യു​വി​ന് ഇ​ത് അ​ഭി​മാ​ന നി​മി​ഷം
Saturday, November 9, 2019 12:39 AM IST
കോ​ഴി​ക്കോ​ട്: സ്‌​കൂ​ള്‍ കാ​യി​ക മേ​ള​യി​ല്‍ പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ളും ക​ട്ടി​പ്പാ​റ ഹോ​ളി​ഫാ​മി​ലി സ്‌​കൂ​ളും മേ​ധാ​വി​ത്വം പു​ല​ര്‍​ത്തു​ന്ന​ത് പ​തി​വാ​ണ്.​ എ​ന്നാ​ല്‍ അ​സൗ​ക​ര്യ​ങ്ങ​ള്‍​ക്ക് ന​ടു​വി​ലും ഈ ​സ്‌​കൂ​ളു​ക​ള്‍​ക്ക് പി​ന്നി​ലാ​യി മി​ക​വു പു​ല​ര്‍​ത്തു​ക​യാ​ണ് ഒ​രു ഗേ​ള്‍​സ് സ്കൂ​ള്‍. പ​ത്തു​കു​ട്ടി​ക​ളും ഒ​രു കാ​യി​ക അ​ധ്യാ​പിക​യും സ്‌​കൂ​ള്‍ കാ​യി​ക മേ​ള​യി​ല്‍ അ​ത്ഭു​തം തീ​ര്‍​ക്കു​ക​യാ​ണ്. മു​ക്കം എം​കെ​എ​ച്ച്എം​എം​ഒ വോ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത ഹാ​മ​ര്‍ ത്രോ​യി​ലും ജം​പി​ലു​മെ​ല്ലാം വി​ജ​യ​ക്കൊ​ടി​പാ​റി​ക്കു​ന്ന​ത്.

അ​ക്കാ​ദ​മി​ക​ളി​ലെ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ പ​ല​താ​ര​ങ്ങ​ളും മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​മ്പോ​ള്‍ പു​ല്ലൂ​രാം​പാ​റ മ​ല​ബാ​ര്‍ അ​ക്കാ​ദ​മി​യ്ക്കു സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ലി​സി​മാ​ത്യു എ​ന്ന പ​രി​ശീ​ല​ക​യാ​ണ് ഈ ​പെ​ണ്‍​കു​ട്ടി​ക​ളു​ടെ ക​രു​ത്ത്.​ 24 വ​ര്‍​ഷ​മാ​യി സ്‌​കൂ​ളി​ലെ കാ​യി​ക താ​ര​ങ്ങ​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി​വ​രി​ക​യാ​ണി​വ​ര്‍ . മ​ല​ബാ​ര്‍ അ​ക്കാ​ദ​മി​യി​ല്‍ മ​റ്റു​താ​ര​ങ്ങ​ള്‍ പ​രി​ശീ​ല​നം ന​ട​ത്തു​മ്പോ​ള്‍ സ്വ​ന്തം സ്‌​കൂ​ളി​ല്‍ പ​രി​ശീ​ലന ​ക​ള​രി ഒ​രു​ക്കു​ക​യാ​ണി​വ​ര്‍ .വ​ലി​യ ട്രാ​ക്കോ മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ സ്‌​കൂ​ളി​ലി​ല്ല. 75 മീ​റ്റ​ര്‍ മാ​ത്രം നീ​ള​മു​ള്ള ഗ്രൗ​ണ്ടി​ലാ​ണ് പ​രി​ശീ​ല​നം.

അ​തി​നാ​ല്‍ ത​ന്നെ ദീ​ര്‍​ഘ​ദൂ​ര ഓ​ട്ട​ങ്ങ​ളി​ല്‍ താ​ര​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ക്കാ​നോ പ​രി​ശീ​ലി​പ്പി​ക്കാ​നോ ക​ഴി​യാ​റി​ല്ലെ​ന്ന് ലി​സി മാ​ത്യു പ​റ​യു​ന്നു. ഇ​ന്ന​ലെ ത്രോ ​വി​ഭാ​ഗ​ത്തി​ല്‍ മാ​ത്രം നാ​ല് സ്വ​ര്‍​ണം നേ​ടാ​ന്‍ ഈ ​അ​ധ്യാ​പി​ക​യു​ടെ ചു​ണ​ക്കു​ട്ടി​ക​ള്‍​ക്ക് ക​ഴി​ഞ്ഞു. ചാ​ട്ട​ത്തി​ലും സ്വ​ര്‍​ണ​വും വെ​ള്ളി​യും വെ​ങ്ക​ല​വും താ​ര​ങ്ങ​ള്‍ നേ​ടി. ഇ​ന്ന് ജാ​വ​ലി​ൻ ത്രോയിൽ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. സ്ഥ​ല സൗ​ക​ര്യ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച് ഇ​ന​ങ്ങ​ള്‍ പ​രി​ശീ​ലി​പ്പി​ക്കു​ക​യും അ​തി​ല്‍ പൂ​ര്‍​ണ വി​ജ​യം നേ​ടു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ഇ​വ​രു​ടെ രീതി.

ക​ഴി​ഞ്ഞ ത​വ​ണ 33 പോ​യി​ന്‍റ് നേ​ടി മു​ക്ക​ത്തി​ന് കി​രി​ടം നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ല്‍ വ​ലി​യ പ​ങ്ക് വ​ഹി​ച്ച ഈ ​സ്‌​കൂ​ള്‍ ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ ത​ന്നെ ഇ​തി​ല്‍ കൂ​ടു​ത​ല്‍ പോ​യി​ന്‍റ് നേ​ടി​ക​ഴി​ഞ്ഞു. തു​ട​ര്‍​ച്ച​യാ​യ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ആ​ദ്യ അ​ഞ്ച് മി​ക​ച്ച സ്‌​കൂ​ളു​ക​ളി​ല്‍ മു​ക്കം സ്‌​കൂ​​ളും ഉ​ണ്ടാ​യി​രു​ന്നു.