ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി ഹൈ​സ്‌​കൂ​ളി​ല്‍ കൊ​യ്ത്തു​ത്സ​വം ആ​വേ​ശ​മാ​യി
Saturday, November 9, 2019 12:41 AM IST
ക​ട്ടി​പ്പാ​റ: ക​ട്ടി​പ്പാ​റ ഹോ​ളി ഫാ​മി​ലി ഹൈ​സ്‌​കൂ​ളി​ല്‍ ഹ​രി​ത​ശ്രീ കാ​ര്‍​ഷി​ക ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ കൊ​യ്ത്തു​ത്സ​വം ആ​വേ​ശ​മാ​യി. കൃ​ഷി​വ​കു​പ്പി​ന്‍റെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെയും സ​ഹ​ക​ര​ണ​ത്തോ​ടെ പ​ര​മ്പ​രാ​ഗ​ത കൃ​ഷി​രീ​തി സ്വീ​ക​രി​ച്ചാ​ണ് വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ഒ​രേ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് സ​മീ​കൃ​ത കൃ​ഷി​യി​റ​ക്കി​യ​ത്.
ഇ​തി​ല്‍ ക​ര​നെ​ല്‍ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പാ​ണ് ന​ട​ത്തി​യ​ത്. ക​പ്പ, വാ​ഴ, പ​ച്ച​ക്ക​റി​ക​ള്‍, വി​വി​ധ​യി​നം ഇ​ട​വി​ള​കൃ​ഷി​ക​ള്‍ എ​ല്ലാം ഹ​രി​ത​ശ്രീ കാ​ര്‍​ഷി​ക ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​വ​രു​ന്ന​ത് നാ​ട്ടു​കാ​ര്‍​ക്കും ക​ര്‍​ഷ​ക​ര്‍​ക്കും പ്ര​ചോ​ദ​ന​മാ​കു​ന്നു​ണ്ട്. പാ​ട​ങ്ങ​ളി​ല്‍ എ​ല്ലു​മു​റി​യെ പ​ണി​യെ​ടു​ത്ത് മ​റ്റു​ള്ള​വ​രു​ടെ വി​ശ​പ്പ​ക​റ്റു​ന്ന​വ​രാ​ണ് ക​ര്‍​ഷ​ക​രെ​ന്ന തി​രി​ച്ച​റി​വു​ണ്ടാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ഹ​രി​ത ശ്രീ ​കാ​ര്‍​ഷി​ക ക്ല​ബ് നെ​ല്‍​കൃ​ഷി​ക്ക് തു​ട​ക്ക​മി​ട്ട​ത്. കൊ​യ്‌​തെ​ടു​ത്ത നെ​ല്ല് കൊ​ണ്ട് പാ​യ​സം വ​ച്ച് എ​ല്ലാ​വ​ര്‍​ക്കും ന​ല്‍​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് കു​ട്ടി​ക്ക​ര്‍​ഷ​ക​ര്‍ പ​റ​ഞ്ഞു. കൊ​യ്ത്തു​ത്സ​വം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ബേ​ബി ബാ​ബു, മ​ദാ​രി ജു​ബൈ​രി​യ, വാ​ര്‍​ഡ് മെ​മ്പ​ര്‍ ഇ​ന്ദി​ര ശ്രീ​ധ​ര​ന്‍, കൃ​ഷി ഓ​ഫീ​സ​ര്‍ മു​ഹ​മ്മ​ദ് ഫൈ​സ​ല്‍, പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ എം.​എ. അ​ബ്രാ​ഹം, രാ​മ​ന്‍, അ​നു​ജ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.