ദു​ര്‍​ഗ​ന്ധം സ​ഹി​ക്കാ​നാ​വാ​തെ നാ​ട്ടു​കാ​രും പോ​ലീ​സു​കാ​രും
Wednesday, November 13, 2019 12:57 AM IST
താ​മ​ര​ശേ​രി: കോ​ഴി​മാ​ലി​ന്യം ക​യ​റ്റി വ​ന്ന വാ​ഹ​നം നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി. താ​മ​ര​ശേ​രി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച വാ​ഹ​നം സ്‌​റ്റേ​ഷ​നു മു​മ്പി​ല്‍ നി​ര്‍​ത്തി​യി​ട്ട​ത് ആ​റ​ര മ​ണി​ക്കൂ​ര്‍.
മ​ണി​ക്കൂ​റു​ക​ളോ​ളം പോ​ലീ​സ് സ്‌​റ്റേ​ഷ​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ട​തോ​ടെ ദു​ര്‍​ഗ​ന്ധം സ​ഹി​ക്കാ​നാ​വാ​തെ നാ​ട്ടു​കാ​രും പോ​ലീ​സു​ം വ​ല​ഞ്ഞു.
നെ​രൂ​ക്കും​ചാ​ലി​ല്‍ നി​ന്നും ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലി​നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് താ​മ​ര​ശേ​രി പോ​ലീ​സ് കോ​ഴി​മാ​ലി​ന്യം ക​യ​റ്റി​യ വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്.
കൊ​ണ്ടോ​ട്ടി​യി​ല്‍ നി​ന്നും എ​ത്തി​യ വാ​ഹ​നം തൊ​ട്ടി​ല്‍​പാ​ല​ത്ത് നാ​ട്ടു​കാ​ര്‍ അ​ടി​ച്ചു​ത​ക​ര്‍​ത്തി​രു​ന്നു. മാ​ലി​ന്യ​നി​ക്ഷേ​പ​ത്തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി വ​രെ റോ​ഡു​പ​രോ​ധ​വും ന​ട​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് തൊ​ട്ടി​ല്‍​പാ​ലം പോ​ലീ​സ് ഇ​ട​പെ​ട്ട് കേ​സെ​ടു​ക്കു​ക​യും കു​റ​ച്ച് മാ​ലി​ന്യം അ​വി​ടെ സം​സ്‌​ക​രി​ച്ച ശേ​ഷം ബാ​ക്കി പി​ക്ക​പ്പ് വാ​നി​ല്‍ കൊ​ണ്ടു​വ​ന്ന സ്ഥ​ല​ത്തേ​ക്ക് ത​ന്നെ തി​രി​ച്ചു​വി​ടു​ക​യു​മാ​യി​രു​ന്നു. മാ​ലി​ന്യം തി​രി​ച്ചു കൊ​ണ്ടു​പോ​യി സം​സ്‌​ക​രി​ക്കാ​തെ നെ​രു​ക്കും​ചാ​ലി​ലെ ഏ​ജ​ന്‍റി​ന്‍റെ വീ​ട്ടി​ന് മു​ന്നി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
അ​റ​വു​മാ​ലി​ന്യം എ​വി​ടെ സം​സ്‌​ക​രി​ക്ക​ണ​മെ​ന്ന് തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ കഴിയാതിരു​ന്ന​തോ​ടെ​യാ​ണ് മാ​ലി​ന്യ വണ്ടി‍ സ്റ്റേ​ഷ​ന് മു​ന്നി​ല്‍ പു​ല​ര്‍​ച്ചെ നാ​ല​ര മു​ത​ല്‍ രാ​വി​ലെ 11 വ​രെ നി​ര്‍​ത്തി​യി​ടേ​ണ്ടി വ​ന്ന​ത്.