പു​നൂ​ര്‍ പു​ഴ​യി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കി​വി​ട്ടു; വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ന് ഒ​രു​ല​ക്ഷം രൂ​പ പി​ഴ
Wednesday, November 13, 2019 12:59 AM IST
കോ​ഴി​ക്കോ​ട്: പു​നൂ​ര്‍ പു​ഴ​യി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കി​വി​ട്ട സം​ഭ​വ​ത്തി​ല്‍ കൊ​ടു​വ​ള്ളി അ​ക്കി​പ്പൊ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മാ​സ് ട്രേ​ഡേ​ഴ്‌​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന് ല​ക്ഷം രൂ​പ മു​നി​സി​പ്പാ​ലി​റ്റി പി​ഴ​യി​ട്ടു.
വാ​യു, ജ​ല മ​ലി​നീ​ക​ര​ണ നി​വാ​ര​ണ​വും നി​യ​ന്ത്ര​ണ​വും നി​യ​മം 1981, 1974 വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് മാ​ലി​ന്യം പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​താ​യി മാ​ധ്യ​മ​വാ​ര്‍​ത്ത​ക​ളെ തു​ട​ര്‍​ന്ന് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​തി സ​ത്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി​രു​ന്നു. സെ​പ്റ്റി​ക് ടാ​ങ്കിന്‍റെ ക​വ​ര്‍ സ്ലാ​ബി​ല്‍ ദ്വാ​രം ഉ​ണ്ടാ​ക്കി മ​ലി​ന​ജ​ലം ഓ​ട​യി​ലേ​ക്ക് ക​ട​ത്തി വി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ന്‍​വ​യ​ണ്‍​മെ​ന്‍റല്‍ എ​ൻജിനിയ​ര്‍ അ​റി​യി​ച്ചു.
തു​ട​ർ​ന്ന് ഓ​ട​യി​ല്‍ നി​ന്നു മാ​ലി​ന്യം പു​നൂ​ര്‍ പു​ഴ​യി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. സ്ഥാ​പ​നം കൊ​ടു​വ​ള്ളി മു​നിസി​പ്പാ​ലി​റ്റി​യു​ടെ കീ​ഴി​ല്‍ വ​രു​ന്ന​തി​നാ​ല്‍ മ​തി​യാ​യ ജ​ല​മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ഉ​പാ​ധി​ക​ള്‍, വാ​യു മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ഉ​പാ​ധി​ക​ള്‍ , ബോ​ര്‍​ഡ് നി​ര്‍​ദേ​ശി​ക്കു​ന്ന ക​പ്പാ​സി​റ്റി​യോ​ട് കൂ​ടി​യ സെ​പ്റ്റി​ക് ടാ​ങ്ക്, സോ​ക്ക് പി​റ്റ് എ​ന്നി​വ സ്ഥാ​പി​ക്കാ​തെ​യും ബോ​ര്‍​ഡി​ന്‍റെ പ്ര​വ​ര്‍​ത്ത​നാ​നു​മ​തി ക​ര​സ്ഥ​മാ​ക്കാ​തെ​യും സ്ഥാ​പ​നം തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താൻ മു​നിസി​പ്പാ​ലി​റ്റി സെ​ക്ര​ട്ട​റി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ജ​ല സ്രോ​ത​സ്സ് മ​ലി​ന​മാ​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ പൊ​തു ജ​ന​ങ്ങ​ൾ​ക്ക് 0495 2374737 എ​ന്ന ന​മ്പ​റി​ൽ പ​രാ​തി അ​റി​യി​ക്കാം.