സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ
Saturday, November 16, 2019 12:35 AM IST
പേ​രാ​മ്പ്ര : പേ​രാ​മ്പ്ര ന​ഗ​ര​ത്തി​ൽ സ്ഥാ​പി​ക്കു​ന്ന സി​സി​ടി​വി കാ​മ​റ​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ക്കു​മെ​ന്ന് വി​ഷ​ന്‍ പേ​രാ​മ്പ്ര ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ബ​സ് സ്റ്റാ​ൻഡ് പ​രി​സ​ര​ത്താ​ണ് പ​രി​പാ​ടി. പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സി​സി​ടി​വി യാ​ഥാ​ര്‍​ത്ഥ്യ​മാ​ക്കാ​ന്‍ പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്തും പോ​ലീ​സും വ്യാ​പാ​രി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ചേ​ര്‍​ന്ന് രൂ​പീ​ക​രി​ച്ച വി​ഷ​ന്‍ പേ​രാ​മ്പ്ര​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 40 കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. കു​റ്റ്യാ​ടി റോ​ഡി​ല്‍ ക​ല്ലോ​ട് വ​രെ​യും കോ​ഴി​ക്കോ​ട് റോ​ഡി​ല്‍ ക​ക്കാ​ട് സ്റ്റീ​ല്‍ ഇ​ന്ത്യ​വ​രെ​യും വ​ട​ക​ര റോ​ഡി​ല്‍ ഹൈ​സ്‌​കൂ​ള്‍ ജം​ഗ്ഷ​ന്‍​വ​രെ​യും ന്യൂ​കോ​ര്‍​ട്ട് റോ​ഡി​ല്‍ കോ​ട​തി പ​രി​സ​രം വ​രെ​യും പൈ​തോ​ത്ത് റോ​ഡി​ല്‍ ബൈ​പാ​സ് ജം​ഗ്ഷ​ന്‍ വ​രെ​യും ചേ​നോ​ളി റോ​ഡി​ല്‍ നി​ര്‍​മ്മ​ല ക്ലി​നി​ക്ക് വ​രെ​യും ചെ​മ്പ്ര റോ​ഡി​ല്‍ സി​ല്‍​വ​ര്‍ കോ​ള​ജ് ജം​ഗ്ഷ​ന്‍ വ​രെ​യു​മാ​ണ് കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ വി​ഷ​ന്‍ പേ​രാ​മ്പ്ര ക​ണ്‍​വീ​ന​ര്‍ എ.​കെ. ത​റു​വൈ ഹാ​ജി, ഒ.​പി. മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.