ചെ​ങ്ങോ​ടു​മ​ല സം​ര​ക്ഷ​ണ​വ​ല​യ​ത്തി​ൽ 1000 പേ​രെ പ​ങ്കെ​ടു​പ്പി​ക്കും: യൂ​ത്ത് കോ​ൺ​ഗ്ര​സ്
Saturday, November 16, 2019 12:35 AM IST
പേ​രാ​മ്പ്ര: 29 ന് ​ന​ട​ക്കു​ന്ന ചെ​ങ്ങോ​ടു​മ​ല സം​ര​ക്ഷ​ണ വ​ല​യ​ത്തി​ൽ 1000 പേ​രെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് കോ​ട്ടൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.
പ​രി​പാ​ടി​യു​ടെ പ്ര​ച​ാര​ണാ​ർ​ത്ഥം വി​ളം​ബ​ര ജാ​ഥ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. ഹൈ​ക്കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചെ​ങ്ങോ​ടു​മ​ല​യി​ൽ ക്വാ​റി ക​മ്പ​നി പൊ​ളി​ച്ച കു​ടി​വെ​ള്ള ടാ​ങ്ക് ഉ​ട​ൻ നി​ർ​മി​ക്കാ​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ത​യ്യാ​റാ​വ​ണം.
ക്വാ​റി ക​മ്പ​നി​ക്ക് അ​ന​ധി​കൃ​ത​മാ​യി ന​ൽ​കി​യ പാ​രി​സ്ഥി​തി​കാ​നു​മ​തി റ​ദ്ദാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ മ​ടി കാ​ണി​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബി​യേ​ഷ് തി​രു​വോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ര​തീ​ഷ് ന​ര​യം​കു​ളം, വി.​പി. സു​വി​ൻ, ര​ജീ​ഷ് കൂ​ട്ടാ​ലി​ട, ഹ​രി​ത്ത് പൊ​യി​ൽ, വി​ഘ്നേ​ഷ് കൂ​ട്ടാ​ലി​ട, അ​ഖി​ൽ കോ​ട്ടൂ​ർ, സി​റാ​ജ് കാ​ളി​യ​ത്ത്, സു​വി​ൻ രാ​ജ്, മി​ഥു​ൻ കോ​ട്ടൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.