സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ സെ​മി​നാ​ർ ന​ട​ത്തി
Sunday, November 17, 2019 12:39 AM IST
തി​രു​വ​മ്പാ​ടി: 66-ാം സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​മ്പാ​ടി സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വി​വി​ധ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ഇ​എം​എ​സ് മെ​മ്മോ​റി​യ​ൽ സ​ഹ​ക​ര​ണ കോ​ള​ജ് റി​ട്ട. പ്രി​ൻ​സി​പ്പൽ ആ​നി​യ​മ്മ അ​ല​ക്സ് സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

'വി​ജ​യ​ഗാ​ഥ​ക​ളി​ലൂ​ന്നി​യു​ള്ള പു​ന: പ​രി​ശീ​ല​ന​വും വി​ദ്യ​ഭ്യാ​സ​വും' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ളി ജോ​സ​ഫ് അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി ലി​സ​മ്മ തോ​മ​സ്, പി.​സി. ജോ​സ്, പി.​എ​ൻ. ചി​ദം​ബ​ര​ൻ, ജോ​യി മ്ലാ​ങ്കു​ഴി, അ​സ്സി. ര​ജി​സ്ട്രാ​ർ ബി. ​സു​ധ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തി​രു​വ​മ്പാ​ടി​യി​ലെ വി​വി​ധ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രും ഡ​യ​റ​ക്ട​ർ​മാ​രും സ​ഹ​കാ​രി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.