എ​ക്സ്പോ ട്വ​ൻ​റി 20' സ​മാ​പി​ച്ചു
Sunday, November 17, 2019 12:39 AM IST
തോ​ട്ടു​മു​ക്കം: തോ​ട്ടു​മു​ക്കം സെന്‍റ് തോ​മ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ശാ​സ്ത്ര സാ​ങ്കേ​തി​ക വൈ​ജ്ഞാ​നി​ക വി​ദ്യാ​ഭ്യാ​സ പ്ര​ദ​ർ​ശ​നം എ​ക്സ്പോ ട്വ​ന്‍റി 20' സ​മാ​പി​ച്ചു. ശാ​സ്ത്ര സാ​ങ്കേ​തി​ക രം​ഗ​ത്തെ നൂ​ത​ന കാ​ഴ്ച​പ്പാ​ടു​ക​ൾ സ്കൂ​ളി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും കു​ട്ടി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും നേ​രി​ട്ടു​ക​ണ്ട് മ​ന​സി​ലാ​ക്കാ​നാ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്. മാ​തൃ​സം​ഗ​മം മു​ക്കം ബി.​പി. മൊ​യ്‌​തീ​ൻ സേ​വ മ​ന്ദി​ർ ഡ​യ​റ​ക്ട​ർ കാ​ഞ്ച​ന കൊ​റ്റ​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. പൂ​ർ​വ അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി സം​ഗ​മം സ്കൂ​ളി​ന്‍റെ മു​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സോ​മ ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​നം തി​രു​വ​മ്പാ​ടി എം​എ​ൽ​എ ജോ​ർ​ജ് എം ​തോ​മ​സ് നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​എ. സ​ണ്ണി അ​ധ്യ​ക്ഷ​ത വഹിച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്, എ​ൻ​ഐ​ടി കോ​ഴി​ക്കോ​ട്, കേ​ര​ള നി​യ​മ​സ​ഭ മ്യൂ​സി​യം, എം​വി​ആ​ർ കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, സി​ഡ​ബ്ല്യു​ആ​ർ​ഡി​എം സ്പൈ​സ​സ് ബോ​ർ​ഡ്, ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ൻ, വ​ന​ശ്രീ, പ്ലാ​ന​റ്റോ​റി​യം, ഫ​യ​ർ​ഫോ​ഴ്സ്, പു​രാ​വ​സ്തു ശേ​ഖ​രം, സ്കൂ​ളി​ന്‍റെ സ്റ്റാ​ളു​ക​ൾ തു​ട​ങ്ങി മു​പ്പ​തി​ൽ​പ്പ​രം സ്റ്റാ​ളു​ക​ലാ​ണ് സ​ജീ​ക​രി​ച്ചി​രു​ന്ന​ത്. പ്ര​ദ​ർ​ശ​നം ന​ട​ന്ന ദി​വ​സ​ങ്ങ​ളി​ൽ സാം​സ്കാ​രി​ക സ​മ്മേ​ള​ന​ങ്ങ​ൾ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സു​ക​ൾ മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ, കാ​ർ​ഷി​ക സെ​മി​നാ​റു​ക​ൾ എ​ന്നി​വ​യും ന​ട​ന്നു. സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ക​ലാ​ഭ​വ​ൻ മി​മി​ക്രി താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി​യ കാ​ലി​ക്ക​ട്ട് ചി​രി​മാ​സി​ന്‍റെ മെ​ഗാ സ്റ്റേ​ജ് ഷോ​യും ന​ട​ന്നു.