ഭീ​തി പ​ര​ത്തി നാ​ദാ​പു​രം മേ​ഖ​ല​യി​ല്‍ വീ​ണ്ടും ബോം​ബു​ക​ള്‍
Sunday, November 17, 2019 12:43 AM IST
നാ​ദാ​പു​രം: മേ​ഖ​ല​യി​ല്‍ അ​ടി​ക്ക​ടി ഉ​ഗ്ര ശേ​ഷി​യു​ള്ള ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​ത് ഭീ​തി പ​ര​ത്തു​ന്നു. വ​ന്‍ പ്ര​ഹ​ര ശേ​ഷി​യേ​റി​യ സ്റ്റീ​ല്‍ ബോം​ബു​ക​ളും,പൈ​പ്പ് ബോം​ബു​ക​ളു​മാ​ണ് അ​ടു​ത്തി​ടെ​യാ​യി മേ​ഖ​ല​യി​ല്‍ ക​ണ്ട് വ​രു​ന്ന​ത്. ചേ​ല​ക്കാ​ട് നി​ന്ന് ആ​റ് മാ​സ​ത്തി​നി​ട ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് വ​ന്‍ ബോം​ബ് ശേ​ഖ​രം ക​ണ്ടെ​ത്തു​ന്ന​ത്.

പാ​ര്‍​ലമെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്ത് വ​രു​ന്ന സ​മ​യ​ത്താ​ണ് ചേ​ല​ക്കാ​ട് ആ​ള്‍ താ​മ​സ​മി​ല്ലാ​ത്ത പ​റ​മ്പി​ല്‍ നി​ന്ന് 13 പൈ​പ്പ് ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ക​ണ്ടെ​ത്തി​യ ബോം​ബു​ക​ള്‍ പു​തി​യ​തും ഉ​ഗ്ര ശേ​ഷി​യു​ള്ള​വ​യു​മാ​ണെ​ന്ന് ബോം​ബ് സ്‌​ക്വാ​ഡ് അ​ധി​കൃ​ത​ര്‍ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു.

അ​ന്ന​ത്തെ നാ​ദാ​പു​രം സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും നി​ര്‍​ണ്ണാ​യ​ക ഘ​ട്ട​ത്തി​ലെ​ത്തി​യ​പ്പോ​ള്‍ അ​ന്വേ​ഷ​ണം നി​ല​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. ചി​ല​രി​ല്‍ നി​ന്ന് നി​ര്‍​ണ്ണാ​യ​ക​മാ​യ സൂ​ച​ന​ക​ള്‍ ല​ഭി​ച്ചി​രു​ന്നു ഇ​തി​നി​ട​യി​ലാ​ണ് അ​ന്വേ​ഷ​ണം നി​ല​ച്ച​ത്. മേ​ഖ​ല​യി​ലെ എ​ക്‌​സ​പ്ലോ​സീ​വ് കേ​സു​ക​ളി​ലെ അ​ന്വേ​ഷ​ണം പാ​തി വ​ഴി​യി​ല്‍ അ​വ​സാ​നി​പ്പി​ച്ച് കൈ ​ക​ഴു​കു​ക​യാ​ണ് പോ​ലീ​സെ​ന്ന് നേ​ര​ത്തെ ത​ന്നെ ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​രു​ന്നു. കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളെ ക​ണ്ടെ​ത്ത​നാ​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം പോ​ലീ​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി കേ​സ് അ​വ​സാ​നി​പ്പി​ക്കും. ബോം​ബ് നി​ര്‍​മ്മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ള്‍ ക്വാ​റി​ക​ള്‍ വ​ഴി​യാ​ണ് പു​റ​ത്തേ​ക്ക് എ​ത്തു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യ സൂ​ച​ന​ക​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചെ​ങ്കി​ലും അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.