നാ​ദാ​പു​രത്ത് മോ​ഷ​ണം പ​തി​വാ​കു​ന്നു
Monday, November 18, 2019 12:09 AM IST
നാ​ദാ​പു​രം: ക​ട​ക​ളി​ലും ജോ​ലി സ്ഥ​ല​ങ്ങ​ളി​ലും മോ​ഷ​ണം പ​തി​വാ​യിട്ടും പ​രാ​തി ന​ല്‍​കി​യി​ട്ടും പോ​ലീ​സ് ഗൗ​നി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ച​ര​ക്ക് നാ​ദാ​പു​രം വ​ട​ക​ര റോ​ഡി​ല്‍ സ്വ​ര്‍​ണ പ​ണി​യെ​ടു​ക്കു​ന്ന ക​ട​യി​ല്‍ നി​ന്ന് പ​ണം മോ​ഷ​ണം പോ​യി​രു​ന്നു. ഉ​ട​മ നാ​ദാ​പു​രം പോ​ലീ​സി​ല്‍ പ​രാ​തി​യും ന​ല്‍​കി​യി​രു​ന്നു. ഒ​രാ​ഴ്ച മു​മ്പ് നാ​ദാ​പു​രം ടൗ​ണി​ല്‍ പു​തു​താ​യി നി​ര്‍​മി​ക്കു​ന്ന ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ന്‍റെ കെ​ട്ടി​ട ജോ​ലി​ക്കെ​ത്തി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ 8500 രൂ​പ​യും, ഗ​വ. ആ​ശു​പ​ത്രി​ക്ക് സ​മീ​പം നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ല്‍ ജോ​ലി ചെ​യ്ത് വ​രു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ 15500 രൂ​പ​യും മൂ​ന്ന് മൊ​ബൈ​ല്‍ ഫോ​ണും അ​ഴി​ച്ച് വച്ച വ​സ്ത്ര​ത്തി​ല്‍ നി​ന്ന് മോ​ഷ​ണം പോ​യി​രു​ന്നു.