കെ​എ​സ്‌​കെ​ടി​യു ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു
Tuesday, November 19, 2019 12:36 AM IST
താ​മ​ര​ശേ​രി: കേ​ര​ള സ്റ്റേ​റ്റ് ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ (കെ​എ​സ്‌​കെ​ടി​യു) 23-ാമ​ത് ജി​ല്ലാ സ​മ്മേ​ള​ന​സ​മാ​പി​ച്ചു. നൂ​റു​ക​ണ​ക്കി​ന് പേ​ര്‍ പ​ങ്കെ​ടു​ത്ത പ്ര​ക​ട​ന​ത്തെ തു​ട​ര്‍​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ് ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് സ​മാ​പ​ന​മാ​യ​ത്.
ചു​ങ്കം ചെ​ക്ക് പോ​സ്റ്റ് പ​രി​സ​ര​ത്ത് നി​ന്നും കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ പ​രി​സ​ര​ത്തും നി​ന്നും വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളു​ടെ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ആ​രം​ഭി​ച്ച പ്ര​ക​ട​ന​ങ്ങ​ള്‍ പ​ഴ​യ ബ​സ് സ്റ്റാൻഡില്‍ (എം.​കേ​ള​പ്പ​ന്‍ ന​ഗ​ര്‍) സം​ഗ​മി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​തൃ​കാ​പ​ര​മാ​യ ജ​ന​പ​ക്ഷ സ​മീ​പ​ന​വും വി​ക​സ​ന പ​ദ്ധ​തി​ക​ളും ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രിന് കേ​ര​ള​ത്തി​ല്‍ ഭ​ര​ണ​ത്തു​ട​ര്‍​ച്ച ഉ​റ​പ്പാ​ക്കി​യെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ജ്യ​ത്തെ അ​പ​ക​ട​ത്തി​ലാ​ക്കി ന​രേ​ന്ദ്ര​മോ​ദി സ​ര്‍​ക്കാ​ര്‍ ഭ​ര​ണം തു​ട​രു​മ്പോ​ള്‍ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം ക​യ്യാ​ളാ​ന്‍ പോ​ലും അം​ഗ​ബ​ല​മി​ല്ലാ​തെ കോ​ണ്‍​ഗ്ര​സ് വെ​റും കാ​ഴ്ച​ക്കാ​രാ​യി ഇ​രി​ക്കു​ക​യാ​ണ്.

ജ​ന​കീ​യ പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന ഇ​ട​തു​പ​ക്ഷ​ത്തി​ന് മാ​ത്ര​മെ രാ​ജ്യ​ത്ത് ശ​ക്ത​മാ​യ ബ​ദ​ലാ​വാ​ന്‍ സാ​ധി​ക്കൂ​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​എ​സ്‌​കെ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​കെ. കു​ഞ്ഞി​രാ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ബി. ദേ​വ​ദ​ര്‍​ശ​ന്‍, കെ.​കെ. ദി​നേ​ശ​ന്‍, വാ​യോ​ളി മു​ഹ​മ്മ​ദ്, ആ​ര്‍.​പി. ഭാ​സ്‌​ക​ര​ന്‍, കെ. ​കു​ഞ്ഞ​മ്മ​ദ്, കെ. ​ബാ​ബു, സി.​കെ. വേ​ണു​ഗോ​പാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി ടി.​കെ. കു​ഞ്ഞി​രാ​മ​ന്‍ (പ്ര​സി​ഡ​ന്‍റ്), കെ. ​കു​ഞ്ഞ​മ്മ​ദ്, പി.​കെ. സ​ജി​ത, ഇ.​ര​മേ​ശ് ബാ​ബു, കെ.​ബാ​ബു(​വൈ. പ്ര​സി​ഡ​ന്റു​മാ​ര്‍), കെ.​കെ. ദി​നേ​ശ​ന്‍ (സെ​ക്ര​ട്ട​റി.), സി.​ബാ​ല​ന്‍, പി.​സി. പു​ഷ്പ, പി.​ബാ​ബു​രാ​ജ്, സി.​എ​ച്ച്. മോ​ഹ​ന​ന്‍ (ജോ.​സെ​ക്ര​ട്ട​റി​മാ​ര്‍.), ആ​ര്‍.​പി. ഭാ​സ്‌​ക​ര​ന്‍(​ട്ര​ഷ​റ​ര്‍) തു​ട​ങ്ങി​യ​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.