പ​ണംപ​യ​റ്റി​ല്‍ പ​ങ്കെ​ടു​ത്തവ​ര്‍​ക്ക് വ​യ​റി​ള​ക്ക​വും ഛര്‍​ദ്ദി​യും
Tuesday, November 19, 2019 12:37 AM IST
പേ​രാ​മ്പ്ര: പ​ട്ടാ​ണി​പ്പാ​റ മു​ടി​യ​ന്‍​ചാ​ലി​ല്‍ പ​ണം പ​യ​റ്റി​ല്‍ പ​ങ്കെ​ടു​ത്ത് ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ര്‍​ക്ക് വ​യ​റി​ള​ക്ക​വും ഛര്‍​ദ്ദി​യും. ഭ​ക്ഷ​ണം ക​ഴി​ച്ച​വ​രി​ല്‍ 20 പേ​രെ പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും മ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി ചി​കി​ത്സ തേ​ടി. മു​ടി​യ​ന്‍ ചാ​ല്‍ സ്വ​ദേ​ശി​യു​ടെ പ​ണം പ​യ​റ്റി​ല്‍ പ​ങ്കെ​ടു​ത്ത 200 ഓ​ളം പേ​രി​ല്‍ രാ​ത്രി 7.30ന് ​ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ര്‍​ക്കാ​ണ് അ​സ്വ​സ്ത​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട​ത്.
പേ​രാ​മ്പ്ര​യി​ലെ ഒ​രു ച​പ്പാ​ത്തി ക​മ്പ​നി​യി​ല്‍ നി​ന്നു​മാ​ണ് ച​പ്പാ​ത്തി​യും അ​പ്പ​വും വാ​ങ്ങി​യ​ത്. ഇ​തി​ല്‍ ച​പ്പാ​ത്തി ക​ഴി​ച്ച​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് അസ്വസ്തത അ​നു​ഭ​വ​പ്പെ​ട്ട​ത്. ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും വീ​ടു​ക​ളി​ലേ​ക്ക് മടങ്ങി.ച​ക്കി​ട്ട​പ്പാ​റ, ച​ങ്ങ​രോ​ത്ത്, പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​ര്‍​ക്കാ​ണ് ഏ​റെ​യും ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. ഇ​തി​ല്‍ ഒ​രാ​ള്‍ മേ​പ്പ​യ്യൂ​ര്‍ സ്വ​ദേ​ശി​യാണ്.
ആ​രോ​ഗ്യ​വ​കു​പ്പ്, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ സ്ഥലത്ത് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.