സ്‌​നേ​ഹി​ത കോ​ളിം​ഗ് ബെ​ല്‍ വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി
Tuesday, November 19, 2019 12:38 AM IST
താ​മ​ര​ശേ​രി:​പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​മൂ​ഹ​ത്തി​ല്‍ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന​വ​രും പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന വ​ര്‍​ക്കു​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന സ്‌​നേ​ഹി​ത കോ​ളിം​ഗ് ബെ​ല്‍ വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി.
ഒ​റ്റ​പ്പെ​ട്ടു താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് ശ്ര​ദ്ധ​യും പ​രി​ച​ര​ണ​വും ന​ല്‍​കു​ന്ന​തി​നു പൊ​തു സ​മൂ​ഹ​ത്തി​ന്‍റെ​യും വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​വും പി​ന്തു​ണ​യും ഏ​കോ​പി​പ്പി​ക്കു​ക എ​ന്ന​താ​ണ് പദ്ധതിയുടെ ല​ക്ഷ്യം.
പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ അ​യ​ല്‍​ക്കൂ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​പ്പി​ലാ​ക്കു​ന്ന വാ​രാ​ച​ര​ണത്തിന്‍റെ ഉ​ദ്ഘാ​ട​നം കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മൈ​മൂ​ന ഹം​സ കാ​വും​പു​റം വാ​ര്‍​ഡി​ലെ പ​ന്ത​ലാ​നി​ക്ക​ല്‍ ജാ​നു​വി​ന്‍റെ വീ​ട്ടി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. രാ​കേ​ഷ് വെ​സ്റ്റ് കൈ​ത​പ്പൊ​യി​ല്‍ വാ​ര്‍​ഡി​ലെ വെ​ള്ളാ​രം​കാ​ല​യി​ല്‍ അ​ന്ന​മ്മ​യു​ടെ വീ​ട്ടി​ലും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി നി​ര്‍​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പി​ന്തു​ണ ആ​വ​ശ്യ​മു​ള്ള 94 ഗു​ണ​ഭോ​ക്താ​ക്ക​ളെ​യാ​ണ് ഒ​റ്റ​പ്പെ​ട്ടു താ​മ​സി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളും കു​ടും​ബ​ശ്രീ, എ​ഡി​എ​സ്, സി​ഡി​എ​സ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന​വ​രു​ടെ ഗൃ​ഹ​സ​ന്ദ​ര്‍​ശ​നം ന​ട​ത്തി സാ​മൂ​ഹ്യ പി​ന്തു​ണ ഉ​റ​പ്പു നൽകി.