ബൈ​ക്കും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Tuesday, November 19, 2019 10:06 PM IST
പേ​രാ​മ്പ്ര: മേ​പ്പാ​ടി​യി​ല്‍ ബൈ​ക്കും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പേ​രാ​മ്പ്ര സ്വ​ദേ​ശി​യാ​യ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. സ​ഹ​യാ​ത്രി​ക​നെ ഗു​രു​ത​ര പ​രു​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളി​യൂ​ര്‍ സ്വ​ദേ​ശി നൊ​ച്ചാ​ട് കൃ​ഷി​ഭ​വ​ന് സ​മീ​പം നെ​ല്ലി​യു​ള്ള ക​ണ്ടി ഗ​ഫൂ​റി​ന്‍റെ മ​ക​ന്‍ നി​സാം (22) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ വ​യ​നാ​ട് മേ​പ്പാ​ടി - ചു​ണ്ടേ​ല്‍ റൂ​ട്ടി​ല്‍ അ​ഞ്ച​ല്‍​കാ​ര​ന്‍ വ​ള​വി​ലാ​ണ് അ​പ​ക​ടം. എ​തി​രെ വ​ന്ന ടി​പ്പ​ര്‍ ലോ​റി ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും നി​സാ​മി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന നൊ​ച്ചാ​ട് സ്വ​ദേ​ശി പാ​റേ​മ്മ​ല്‍ അ​സ്ലം (22) ഇ​വി​ടെ ചി​കി​ത്സ​യി​ലാ​ണ്.