ബൈ​ക്ക് അ​പ​ക​ട​ം: പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലായി​രു​ന്ന കോ​ട​ഞ്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മ​രി​ച്ചു
Tuesday, November 19, 2019 10:06 PM IST
കോ​ട​ഞ്ചേ​രി: ഞാ​യ​റാ​ഴ്ച ചെ​മ്പു​ക​ട​വ് തു​ഷാ​ര​ഗി​രി റോ​ഡി​ൽ വ​ച്ചു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഷി​ജി തോ​മ​സ് വാ​വ​ലു​കു​ന്നേ​ൽ (47) മ​രി​ച്ചു. കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡ്‌ മെം​ബ​റാ​ണ്. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടി​ന് ചെ​മ്പു​ക​ട​വ് തു​ഷാ​ര​ഗി​രി റോ​ഡി​ൽ വ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് റോ​ഡി​ന് താ​ഴേ​ക്ക് മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഉ​ട​ൻ ത​ന്നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു. ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ൽ ആ​യി​രു​ന്നു. തു​ട​ർ​ന്ന് ചൊ​വാ​ഴ്ച്ച രാ​വി​ലെ അ​ഞ്ച​ര​യോ​ടെ മ​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​വ​ലി​യ​കൊ​ല്ലി സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: വ​യ​നാ​ട് പ​ള്ളി​ക്കു​ന്ന് കൊ​ച്ചു​പു​ര​യ്ക്ക​ൽ കു​ടും​ബാ​ഗം പ്ര​തി​ഭ. മ​ക്ക​ൾ: എ​ബി​ൻ, ബി​യോ​ൺ, എ​ൽ​വി​സ്. ന​ല്ലൊ​രു കാ​യി​ക താ​രം കൂ​ടി ആ​യി​രു​ന്നു ഷി​ജി തോ​മ​സ്.

കോ​ട​ഞ്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ്‌ മെം​മ്പ​ർ എ​ന്ന​തി​ന് പു​റ​മെ, സി​പി​എം നെ​ല്ലി​പ്പൊ​യി​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും, ക​ർ​ഷ​ക സം​ഘം തി​രു​വ​മ്പാ​ടി ഏ​രി​യ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ണ് ഇ​പ്പോ​ൾ ഷി​ജി തോ​മ​സ്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്‌ മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന​ലെ ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ചു.