വി​ട​വാ​ങ്ങി​യ​ത് കോ​ട​ഞ്ചേ​രി​ക്കാ​രു​ടെ ‘വാ​വ​ൽ'
Wednesday, November 20, 2019 12:59 AM IST
കോ​ട​ഞ്ചേ​രി: നി​ന​ച്ചി​രി​ക്കാ​തെ ഏ​വ​രെ​യും ദുഃ​ഖ​ത്തി​ലാ​ഴ്ത്തി വി​ട​വാ​ങ്ങി​യ​ത് കോ​ട​ഞ്ചേ​രി​ക്കാ​രു​ടെ പ്രി​യ വാ​വ​ൽ. എ​പ്പോ​ഴും ചി​രി​ച്ച മു​ഖ​വും, സൗ​മ്യ​ഭാ​വ​വും. സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്​ന പ​രി​ഹാ​ര​ങ്ങ​ൾ​ക്ക് എ​പ്പോ​ഴും വാ​വ​ൽ എ​ന്ന ചെ​ല്ല​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന വാ​വ​ലു കു​ന്നേ​ൽ ഷി​ജി തോ​മ​സ് ഉ​ണ്ടാ​കും.

കോ​ട​ഞ്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ്‌ മെം​മ്പ​ർ എ​ന്ന​തി​നപ്പുറം നാട്ടിൽ ഇദേഹത്തെ പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ വി​ര​ളം. അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ സ​മ​യം മു​ത​ൽ നാ​ട് മു​ഴു​വ​ൻ പ്രാ​ർ​ഥ​ന​യി​ൽ ആ​യി​രു​ന്നു. ന​ല്ലൊ​രു കാ​യി​ക താ​രം കൂ​ടി ആ​യി​രു​ന്നു ഷി​ജി. കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹൈ​സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി ആ​യി​രു​ന്ന കാ​ലം മു​ത​ൽ സ്പോ​ർ​ട്സി​ലും ഗെ​യിം​സി​ലും മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

മി​ക​ച്ചൊ​രു ഹാ​ൻ​ഡ് ബോ​ൾ ഗോ​ളി ആ​യി​രു​ന്നു. 1999 ൽ ​മ​ണി​പ്പൂ​രി​ൽ ന​ട​ന്ന നാ​ഷ​ണ​ൽ ഗെ​യിം​സി​ൽ കേ​ര​ളം ആ​ദ്യ​മാ​യി ഹാ​ൻ​ഡ്ബോ​ളി​ൽ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഈ ​ടീ​മി​ൽ ഷി​ജി തോ​മ​സ് അം​ഗ​മാ​യി​രു​ന്നു. 1990 മു​ത​ൽ 2000 വ​രെ സം​സ്ഥാ​ന സീ​നി​യ​ർ ഹാ​ൻ​ഡ് ബോ​ൾ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു.1991 ൽ ​ന​ട​ന്ന ജൂ​ണിയ​ർ നാ​ഷ​ണ​ൽ മീ​റ്റി​ൽ ഹാ​ൻ​ഡ്ബോ​ളി​ൽ ആ​ദ്യ​മാ​യി ര​ണ്ടാം സ്ഥാ​നം നേ​ടി​യ കേ​ര​ള ടീ​മി​ന്‍റെ ക്യാ​പ്റ്റ​നും ആ​യി​രു​ന്നു.1989 മു​ത​ൽ 1993 വ​രെ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പ്ലെ​യ​റും ആ​യി​രു​ന്നു. പി​ന്നീ​ട് സ​ജീ​വ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ൻ ആ​യി. സി​പി​എം നെ​ല്ലി​പ്പൊ​യി​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും ക​ർ​ഷ​ക സം​ഘം തി​രു​വ​മ്പാ​ടി ഏ​രി​യ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ണ് ഇ​പ്പോ​ൾ ഷി​ജി തോ​മ​സ്.