ചെ​ങ്ങോ​ടു​മ​ല ടാ​ങ്ക് നി​ർ​മാ​ണം: ക്വാ​റി ഉടമയു​ടെ ഹ​ർ​ജി ത​ള്ളി
Wednesday, November 20, 2019 1:01 AM IST
പേ​രാ​മ്പ്ര : ചെ​ങ്ങോ​ടു​മ​ല​യി​ൽ ക്വാ​റി ക​മ്പ​നി ത​ക​ർ​ത്ത കു​ടി​വെ​ള്ള ടാ​ങ്ക് ര​ണ്ട് മാ​സ​ത്തി​ന​കം ത​ൽ​സ്ഥാ​ന​ത്ത് കോ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​ർ​മി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ ക്വാ​റി ഉടമ തോ​മ​സ് ഫി​ലി​പ്പ് ന​ൽ​കി​യ പു​ന:​പ​രി​ശോ​ധ​നാ ഹ​ർ​ജി ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ത​ള്ളി.

ടാ​ങ്ക് പൊ​ളി​ച്ചി​ട്ടി​ല്ലെ​ന്നും പൊ​ളി​ച്ചെ​ന്ന് പ​റ​യു​ന്ന ടാ​ങ്ക് അ​വി​ടെ ഉ​ണ്ടെ​ന്നു​മാ​ണ് പു​ന:​പ​രി​ശോ​ധ​നാ ഹ​ർജി​യി​ലു​ള്ള​ത്. മൈ​നിം​ഗ് പ്ലാ​നി​ൽ ഉ​ൾ​പ്പെ​ട്ട സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന ടാ​ങ്ക് പൊ​ളി​ച്ച​തി​നു ശേ​ഷം അ​തേ പോ​ലു​ള്ള ടാ​ങ്ക് 50 മീ​റ്റ​ർ അ​ക​ല​ത്ത് നി​ർ​മി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​താ​ണ് പ​ഴ​യ ടാ​ങ്കെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​ൻ ക്വാ​റി ക​മ്പ​നി​യു​ടെ ഭാ​ഗ​ത്തു നി​ന്നും ശ്ര​മം ഉ​ണ്ടാ​യ​ത്. കോ​ട​തി ഇ​ത് അം​ഗീ​ക​രി​ച്ചി​ല്ല. ടാ​ങ്ക് നി​ല​നി​ന്നി​രു​ന്ന ഭൂ​മി സം​ബ​ന്ധി​ച്ച് ത​ർ​ക്ക​മു​ണ്ടെ​ങ്കി​ൽ സി​വി​ൽ കോ​ട​തി​യി​ൽ പോ​കാ​നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു.

ചെ​ങ്ങോ​ടു​മ​ല ഖ​ന​ന വി​രു​ദ്ധ നാ​ലാം വാ​ർ​ഡ് സ​മ​ര സ​മി​തി​ക്ക് വേ​ണ്ടി ചെ​ങ്ങോ​ടു​മ്മ​ൽ ചെ​ക്കി​ണി, പി.​സി. സു​രേ​ഷ് എ​ന്നി​വ​ർ ന​ൽ​കി​യ റി​ട്ട് പെ​റ്റീ​ഷ​ൻ തീ​ർ​പ്പാ​ക്കി​ക്കൊ​ണ്ടാ​ണ് ര​ണ്ട് മാ​സ​ത്തി​ന​കം ടാ​ങ്ക് പു​ന​ർ നി​ർ​മി​ക്കാ​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. വി​ധി വ​ന്നി​ട്ട് ഇ​ന്നേ​ക്ക് 20 ദി​വ​സ​മാ​യി​രു​ക്കു​ക​യാ​ണ്. കോ​ട​തി നി​ർ​ദ്ദേ​ശ പ്ര​കാ​രം പ​രാ​തി​ക്കാ​ര​നേ​യും ക്വാ​റി മു​ത​ലാ​ളി​യു​ടെ ആ​ളു​ക​ളേ​യും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി നേ​രി​ട്ട് വി​ളി​പ്പി​ച്ചി​രു​ന്നു. പു​ന: പ​രി​ശോ​ധ​നാ ഹ​ര​ജി ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​തു​വ​രെ ടാ​ങ്ക് നി​ർ​മാ​ണം തു​ട​ര​രു​തെ​ന്നു​മാ​യി​രു​ന്നു ക്വാ​റി മു​ത​ലാ​ളി​യു​ടെ ആ​വ​ശ്യം. ഇ​പ്പോ​ൾ പു​ന:​പ​രി​ശോ​ധ​നാ ഹ​ർജി ത​ള്ളി​യ​തോ​ടെ ടാ​ങ്ക് നി​ർ​മി​ക്കാ​നു​ള്ള മു​ഴു​വ​ൻ ത​ട​സ​ങ്ങ​ളും നീ​ങ്ങി​യി​രി​ക്കു​ക​യാ​ണ്.