‘തു​ട​ങ്ങി​കി​ട്ടാ​ന്‍​പാ​ടാ...​ ബാ​ക്കി​യൊ​ന്നും വ​ലി​യ​കു​ഴ​പ്പ​മി​ല്ല'
Thursday, November 21, 2019 12:37 AM IST
കോ​ഴി​ക്കോ​ട്: റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ല്‍​സ​വ​ത്തി​ന്‍റെ സം​ഘാ​ട​ന​ത്തെ​ക്കുറി​ച്ച് ചോ​ദി​ച്ചാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും​ര​ക്ഷി​താ​ക്ക​ള്‍​ക്കും ഒ​റ്റ​കാ​ര്യ​മേ പ​റ​യാ​നു​ള്ളു...​മ​ത്സര​ങ്ങ​ള്‍​തു​ട​ങ്ങു​ന്ന​തി​ലെ​കാ​ല​താ​മ​സം തു​ട​ങ്ങി​ക​ഴി​ഞ്ഞാ​ൽ പി​ന്നെ​യെ​ല്ലാം​ വ​ലി​യ​കു​ഴ​പ്പ​മി​ല്ലാ​തെ​പോ​കു​ന്നു.​ആ​ദ്യ​ദി​ന​ത്തി​ലെ​തു​ട​ര്‍​ച്ച​യെ​ന്നോ​ണം ഇ​ന്ന​ലെ​ഏ​താ​ണ്ടെ​ല്ലാ വേ​ദി​ക​ളി​ലും മ​ത്സ‍​ര​ങ്ങ​ള്‍ 'മ​ണി​ക്കൂ​റു​ക​ള്‍ വൈ​കി​യാ​ണ് ആ​രം​ഭി​ച്ച​ത്. ചി​ല വേ​ദി​ക​ളി​ല്‍ ഇ​ത് മ​ത്സ​രാ​ര്‍​ഥി​ക​ളു​ടെ​യും കാ​ണി​ക​ളു​ടെയും അ​ധ്യാ​പ​ക​രു​ടെ​യും പ​ര​സ്യ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം നാ​ട​ക മ​ത്സ​രം ന​ട​ന്ന ത​ളി സാ​മൂ​തി​രി എ​ച്ച്എ​സ്എ​സ് വേ​ദി​യി​ല്‍ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ര്‍​ന്ന് നാ​ട​കം ഏ​റെ വൈ​കി​യാ​ണ് ആ​രം​ഭി​ച്ച​ത്. ശ​ബ്ദ ക്ര​മീ​ക​ര​ണ​ത്തി​ലെ അ​പാ​ക​ത​യും കാ​ണി​ക​ള്‍​ക്കാ​യി സ്ഥ​ലം ഒ​രു​ക്കി​യ​തി​ലെ പോ​രാ​യ്മ​യും ചു​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഇ​വി​ടെ പ്ര​തി​ഷേ​ധം.
ഈ ​അ​വ​സ്ഥ​യ്ക്ക് പ​ല വേ​ദി​ക​ളി​ലും ഇ​ന്നും മാ​റ്റ​മു​ണ്ടാ​യി​ല്ല. മ​ഹി​ളാ മാ​ളി​ലെ ഗ്രൗ​ണ്ടി​ല്‍ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ​തി​നാ​ല്‍ ഇ​വി​ടെ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച മ​ത്സ​ര​ങ്ങ​ളെ​ല്ലാം ചൊ​വ്വാ​ഴ്ച പ്രോ​വി​ഡ​ന്‍​സ് എ​ച്ച് എ​സ് എ​സി​ലെ വേ​ദി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​വി​ടെ സ്റ്റേ​ജ് ഒ​രു​ക്കാ​നു​ള്ള താ​മ​സം കാ​ര​ണം മ​ത്സ​ര​ങ്ങ​ള്‍ അ​ഞ്ച് മ​ണി​ക്കൂ​റി​ലേ​റെ വൈ​കി​യാ​ണ് ആ​രം​ഭി​ച്ച​ത്. മ​ഹി​ളാ മാ​ള്‍ ഗ്രൗ​ണ്ടി​ല്‍ ഇ​ന്ന​ലെ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചെ​ങ്കി​ലും വേ​ദി സ​ജ്ജീ​ക​രി​ക്കാ​തി​രു​ന്ന​തി​നാ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ന്‍ മൂ​ന്ന് മ​ണി​ക്കൂ​റോ​ളം വൈ​കി.
രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം നാ​ട​ന്‍​പാ​ട്ട് 12.30 ഓ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം നാ​ട​ന്‍​പാ​ട്ടും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം മൂ​കാ​ഭി​ന​യ​വും മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി​യാ​ണ് ആ​രം​ഭി​ച്ച​ത്. പ​ല വേ​ദി​ക​ളി​ലും വി​ധി​ക​ര്‍​ത്താ​ക്ക​ള്‍​ക്കു ത​ന്നെ മ​ണി​ക്കൂ​റു​ക​ളോ​ളം​കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു.