ജി​ല്ലാ​ത​ല വ​ടം​വ​ലി മ​ത്സ​ര​ത്തി​ല്‍ ഫൈ​റ്റേ​ഴ്സ് കാ​ര​ന്തൂ​ര്‍ വി​ജ​യി​ക​ളാ​യി
Friday, November 22, 2019 12:49 AM IST
പേ​രാ​മ്പ്ര : കൂ​ത്തു​പ​റ​മ്പ് ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​വൈ​എ​ഫ്‌​ഐ നാ​യ​നാ​ര്‍ സെ​ന്‍റ​ര്‍ വെ​ള്ളി​ലോ​ട് യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല വ​ടം​വ​ലി മ​ത്സ​ര​ത്തി​ല്‍ ഫൈ​റ്റേ​ഴ്സ് കാ​ര​ന്തൂ​ര്‍ വി​ജ​യി​ച്ചു. വ​ടം വ​ലി മ​ത്സ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേരി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഇ.​പി. റി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി. ബാ​ബു​രാ​ജ്, കെ.​യു. ജി​തേ​ഷ്, സി.​പി് രാ​ജേ​ഷ്, പി.​പി. സ​മീ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഡി ​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ എ​സ്.​കെ. സ​ജീ​ഷ്, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എം.​എം. ജി​ജേ​ഷ്, സി.​കെ. ബാ​ല​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ഫൈ​റ്റേ​ഴ്സ് കാ​ര​ന്തൂ​രി​ന് കൂ​ത്തു​പ​റ​മ്പ് ര​ക്ത​സാ​ക്ഷി സ്മാ​ര​ക വി​ന്നേ​ഴ്സ് ട്രോ​ഫി​യും ക്യാ​ഷ് പ്രൈ​സും, വാ​സ്‌​കോ പെ​രു​വി​ല്ല​ക്ക് ര​ക്ത​സാ​ക്ഷി കെ. ​ചോ​യി സ്മാ​ര​ക റ​ണ്ണേ​ഴ്സ് ട്രോ​ഫി​യും ക്യാ​ഷ് പ്രൈ​സും സ​മ്മാ​നി​ച്ചു.