"താ​ടി​യു​ള്ള​പ്പ​ന്' പോ​ലീ​സി​നെ പേ​ടി​യാ​ണ്...
Friday, November 22, 2019 12:49 AM IST
കോ​ഴി​ക്കോ​ട്: ക​ലോ​ല്‍​സ​വ​ത്തി​ലെ താ​ര​ങ്ങ​ള്‍ വി​ധി​ക​ര്‍​ത്താ​ക്ക​ളോ അ​തോ മ​ല്‍​സ​രാ​ര്‍​ഥി​ക​ളോ. അ​തു​മ​ല്ലെ​ങ്കി​ല്‍ കാ​ണി​ക​ളോ... ആ​രാ​ണെ​ന്നൊ​രു സം​ശ​യം. വി​ധി പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ല്‍ വി​ധി​ക​ര്‍​ത്താ​ക്ക​ള്‍​ക്ക് മ​ട​ങ്ങേ​ണ്ടി​വ​രി​ക. അ​തും ന​ട്ട​പ്പാ​തി​ര​യ്ക്ക്.
ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം നാ​ട​ക​മ​ല്‍​സ​ര​മാ​ണ് കാ​ണി​ക​ള്‍ വി​ധി​ക​ര്‍​ത്താ​ക്ക​ളാ​യ​പ്പോ​ള്‍ അ​ല​ങ്കോ​ല​മാ​യ​ത്. കാ​ണി​ക​ള്‍ എ​ന്ന് മു​ഴു​വ​നാ​യും പ​റ​യാ​ന്‍ പ​റ്റി​ല്ല. നാ​ട​കം കാ​ണാ​ന്‍ വി​ധി​ക​ര്‍​ത്താ​ക്ക​ള്‍​ക്ക് പി​ന്നി​ല്‍ ത​ല​യു​യ​ര്‍​ത്തി നി​ന്ന​ത് ന​ഗ​ര​ത്തി​ലെ തെ​രു​വോ​ര നാ​ട​ക​ക്കാ​രാ​യി​രു​ന്നു. വി​ധി​ക​ര്‍​ത്താ​ക്ക​ളെ​ക്കാ​ള്‍ വേ​ഗ​ത്തി​ല്‍ ഇ​വ​ര്‍ 'താ​ടി​യു​ഴി​ഞ്ഞ് ' ജേ​താ​ക്ക​ളെ നി​ശ്ച​യി​ച്ചു. അ​ത് ശ​രി​യോ തെ​റ്റോ എ​ന്നത് പോ​ട്ടെ..​ഫ​ലം വ​ന്ന​പ്പോ​ള്‍ ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ സ്‌​കൂ​ള്‍ അ​വ​ത​രി​പ്പി​ച്ച നാ​ട​കം ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. പ​ക്ഷെ ഇ​ത് അ​വ​ര്‍​ക്ക് അ​ത്ര​പി​ടി​ച്ചി​ല്ല.
വി​ധി​ക​ര്‍​ത്താ​ക്ക​ള്‍ക്കെ​തി​രേ മ​റ്റ് മ​ല്‍​സ​രാ​ര്‍​ഥി​ക​ളെ ഒ​പ്പം കൂ​ട്ടി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. ഒ​ന്നാം സ്ഥാ​ന​ത്തി​ന​ര്‍​ഹ​മാ​യ നാ​ട​കം ഇ​വ​ര്‍​ക്കി​ഷ്ട​പ്പെ​ട്ടി​ല്ല​ത്രെ. വി​ധി​ക​ര്‍​ത്താ​ക്ക​ളു​മാ​യു​ള്ള ത​ര്‍​ക്ക​ത്തി​നി​ടെ അ​സ​ഭ്യ​പ്ര​യോ​ഗം ന​ട​ന്നെ​ന്നാ​ണ് തെ​രു​വ് നാ​ട​കം അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ര്‍ പ​റ​യു​ന്ന​ത്. എ​ന്താ​യാ​ലും പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​തി​നി​ടെ വി​ധി ഇ​ഷ്ട​പ്പെ​ടാ​ത്ത​യാ​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ല്ലാ മാ​ധ്യ​മ ഓ​ഫീ​സു​ക​ളി​ലും വി​ളി​ച്ച് വേ​ദി​യി​ല്‍ എ​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
എ​ന്നാ​ല്‍ ന​ട്ട​പ്പാ​തി​രാ​യ്ക്ക് ആ​ര് വ​രാ​ന്‍ . ഇ​തി​ല്‍ അ​രി​ശം പൂ​ണ്ട പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​ടെ നാ​യ​ക​ന്‍ ഇ​ന്ന​ലെ രാ​വി​ലെ മീ​ഡി​യാ​റൂ​മി​ല്‍ എ​ത്തി. 'നാ​ട​കം വി​ട്ട' മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ​യാ​യി ആ​ക്രോ​ശം. എ​ല്ലാ​വ​രെ​യും കാ​ണി​ച്ചു ത​രാം...​നാ​ട​ക​ത്തെ​കു​റി​ച്ച് നി​ങ്ങ​ള്‍​ക്കെ​ന്ത​റി​യാം എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു തെ​റി​യ​ഭി​ഷേ​കം. എ​ന്താ​യാ​ലും ന​ട്ട​പ്പാ​തി​ര​യ്ക്ക് ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ അ​ങ്ങി​നെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ക​ളാ​യി. പ​ക്ഷെ പോ​ലീ​സ് ക​ര്‍​ശ​ന നി​ല​പാ​ട് എ​ടു​ത്ത​തോ​ടെ ഇ​വ​രെ​ല്ലാം പ്ര​തി​ഷേ​ധ​ത്തി​ല്‍ നി​ന്നും പെ​ട്ടെ​ന്ന് അ​പ്ര​ത്യ​ക്ഷ​രാ​യി. ഇ​പ്പോ​ര്‍ വി​ളി​ച്ചാ​ല്‍ ഫോ​ണ്‍ പോ​ലും എ​ടു​ക്കു​ന്നി​ല്ല​താ​നും.