ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി ഐ ​ടി ഉ​ദ്യോ​ഗ​സ്ഥ​നെ വ​ഞ്ചി​ച്ച യു​വ​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍
Saturday, November 23, 2019 1:06 AM IST
നാ​ദാ​പു​രം: ഡോ​ക്ട​ര്‍ എ​ന്ന വ്യാ​ജേ​ന ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​നെ വ​ഞ്ചി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ല്‍ യു​വ​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ . എ​റ​ണാ​കു​ളം വെ​ണ്ണ​ല സ്വ​ദേ​ശി​നി തു​ണ്ടി​പ​റ​മ്പി​ല്‍ സ​ന്ധ്യ (37)യെ​യാ​ണ് നാ​ദാ​പു​രം സി​ഐ കെ.​പി. സു​നി​ല്‍​കു​മാ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
പു​റ​മേ​രി സ്വ​ദേ​ശി​യും ബം​ഗ​ളൂ​രു​വി​ൽ സോ​ഫ്ട് വെ​യ​ര്‍ ഉ​ദ്യോ​ഗ്ഥ​നു​മാ​യ യു​വാ​വി​നെ​യാ​ണ് യു​വ​തി ഡോ​ക്ട​ര്‍ എ​ന്ന വ്യാ​ജേ​ന ക​ബ​ളി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ​ത്. ആ​റു​വ​ര്‍​ഷം മു​മ്പാ​ണ് യു​വാ​വ് ഫേ​സ്ബു​ക്കി​ലൂ​ടെ ഡോ​ക്ട​ര്‍ പ​വി​ത്ര എ​ന്ന പ്രൊ​ഫൈ​ലി​ലു​ള്ള യു​വ​തി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​തും സ്‌​നേ​ഹ​ത്തി​ലാ​വു​ന്ന​തും. തു​ട​ര്‍​ന്ന് ഇ​രു​വ​രും ഭാ​ര്യ ഭ​ര്‍​ത്താ​ക്ക​ന്‍​മാ​രാ​യി താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു.
യു​വാ​വി​ന്‍റെ പു​റ​മേ​രി​യി​ലെ വീ​ട്ടി​ലും ബ​ന്ധു​ക്ക​ളോ​ടൊ​പ്പ​വും യു​വ​തി താ​മ​സി​ക്കു​ക​യും ഇ​രു​വ​രും കു​ടും​ബ സ​മേ​തം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ടൂ​റു​ക​ള്‍ പോ​കു​ക​യും ചെ​യ്തു. ബം​ഗ​ളൂ​രു​വി​ല്‍ യു​വാ​വി​ന്‍റെ ഫ്ളാ​റ്റി​ലും ഇ​രു​വ​രും ക​ഴി​ഞ്ഞ് പോ​ന്നു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എം ​ബി​ബി​എ​സ് ക​ഴി​ഞ്ഞ​താ​ണെ​ന്നും, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഗൈ​ന​ക്കോ​ള​ജി പൂ​ര്‍​ത്തി​യാ​ക്കി​യ​താ​ണെ​ന്നും ഇ​പ്പോ​ള്‍ ബ്രി​ട്ട​നി​ല്‍ ലാ​പ്രോ​സ്‌​ക്കോ​പ്പി​ക് സ​ര്‍​ജ​റി​യി​ല്‍ ഗ​വേ​ഷ​ണ വി​ദ്യാ​ര്‍​ഥി​യാ​ണെ​ന്നു​മാ​ണ് യു​വ​തി യു​വാ​വി​നെ​യും ബ​ന്ധു​ക്ക​ളെ​യും വി​ശ്വ​സി​പ്പി​ച്ച​ത്. ര​ക്ത സം​ബ​ന്ധ​മാ​യ അ​സു​ഖം എ​നി​ക്കു​ണ്ടെ​ന്നും ചി​കി​ത്സ ആ​വ​ശ്യ​മാ​ണെ​ന്നും പ​ണം വേ​ണ​മെ​ന്നു പ​റ​ഞ്ഞു​മാ​ണ് പ​ല​പ്പോ​ഴു​മാ​യി പ​ണം കൈ​പ്പ​റ്റി​യ​ത്. യു​വ​തി ബ്രി​ട്ട​നി​ല്‍ ഗ​വേ​ഷ​ണ​ത്തി​ന് പോ​കാ​നാ​യി വി​മാ​ന ടി​ക്ക​റ്റി​നാ​യി വേ​റെ​യും പ​ണം വാ​ങ്ങു​ക​യു​ണ്ടാ​യി.
പ​ല​പ്പോ​ഴാ​യി യു​വാ​വ് യു​വ​തി​യോ​ട് വി​വാ​ഹ അ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യെ​ങ്കി​ലും ഗ​വേ​ഷ​ണ​ത്തി​ന് ശേ​ഷം വി​വാ​ഹം എ​ന്ന നി​ല​പാ​ടാ​ണ് യു​വ​തി സ്വീ​ക​രി​ച്ചി​രു​ന്ന​ത്. ത​ന്‍റെ പി​താ​വി​ന് ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് ഇ​ഷ്ട​മ​ല്ലെ​ന്നും ഡോ​ക​ട​റെ​യാ​ണ് ഇ​ഷ്ട​മെ​ന്നും യു​വ​തി പ​റ​ഞ്ഞ​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഇ​തി​നി​ടെ ബം​ഗ​ളൂ​രു​വി​ല്‍ പു​തി​യ ഫ്ളാ​റ്റി​ല്‍ താ​മ​സം മാ​റു​ന്ന​തി​നാ​യി മു​റി​യെ​ടു​ക്കു​ന്ന​തി​നി​ടെ കെ​ട്ടി​ട ഉ​ട​മ ര​ണ്ടു​പേ​രു​ടെ​യും ഐ​ഡി കാ​ര്‍​ഡ് ആ​വ​ശ്യ​പ്പെ​ട്ടു എ​ന്നാ​ല്‍ യു​വ​തി ഇ​ത് കൊ​ടു​ക്കാ​തെ ഒ​ഴി​ഞ്ഞ് മാ​റു​ക​യാ​യി​രു​ന്നു. ഇ​തി​ല്‍ സം​ശ​യം തോ​ന്നി​യ ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​ന്‍ നാ​ദാ​പു​രം പോ​ലീ​സി​ല്‍ യു​വ​തി​യെ പ​റ്റി പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.
നാ​ദാ​പു​രം എ​സ്ഐ എ​ന്‍. പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് യു​വ​തി​യെ വി​ളി​ച്ച് വ​രു​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് വ​ന്‍ ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്. മു​ന്നാ​റി​ല്‍ സ്‌​കൂ​ളി​ല്‍ സം​ഗീ​താ​ധ്യാ​പി​ക​യാ​യി താ​ത്ക്കാ​ലി​ക ജോ​ലി ചെ​യ്ത യു​വ​തി വി​വാ​ഹ മോ​ചി​ത​യാ​യി​രു​ന്നു.
എ​റ​ണാ​കു​ള​ത്ത് മെ​ഡി​ക്ക​ല്‍ ട്രാ​ന്‍​സ് ക്രി​പ്ഷ​ന്‍ കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. ബം​ഗ്‌​ളു​രു​വി​ലെ കെം​പെ​ഗൗ​ഡ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ല്‍ സ​ര്‍​ജ​നാ​ണെ​ന്നും ഇ​വ​ര്‍ യു​വാ​വി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചി​രു​ന്നു. അ​ടു​ത്തി​ടെ ബ്രി​ട്ട​നി​ല്‍ പോ​കു​ന്നു എ​ന്ന് പ​റ​ഞ്ഞ് യു​വ​തി മും​ബൈ​യി​ല്‍ വീ​ട്ടു​ജോ​ലി​ക്ക് പോ​യ​താ​ണെ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി.
ആ​ള്‍​മാ​റാ​ട്ട​ത്തി​നും, പ​ണം ത​ട്ടി​യെ​ടു​ത്ത​തി​നു​മാ​ണ് യു​വ​തി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.