ഇ​ങ്ങ​നെ ഒ​രു ദു​ര​ന്തം ഇ​നി എ​വി​ടെ​യും ഉ​ണ്ടാ​ക​രു​തെ​ന്ന പ്രാ​ർ​ത്ഥ​ന​യോ​ടെ നി​ദ ഫാ​ത്തി​മ
Saturday, November 23, 2019 1:07 AM IST
പു​ത്ത​ൻ​കു​ന്ന്(​വ​യ​നാ​ട്):​ ഷ​ഹ​ല ഷെ​റി​നു ഉ​ണ്ടാ​യ​തു​പോ​ലു​ള്ള അ​നു​ഭ​വം ഇ​നി എ​വി​ടെ​യും ഉ​ണ്ടാ​ക​രു​തെ​ന്ന പ്രാ​ർ​ത്ഥ​ന​യോ​ടെ നി​ദ ഫാ​ത്തി​മ. ബ​ത്തേ​രി ഗ​വ.​സ​ർ​വ​ജ​ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് കൈ​പ്പ​ഞ്ചേ​രി മ​ട​പ്പ​ള്ളി ഫൈ​സ​ൽ അ​ലി റ​ഹ്മാ​ൻ-​ഉ​മ്മ​ക്കു​ത്സു ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ നി​ദ. ഷ​ഹ​ല അ​ഞ്ചാം ക്ലാ​സി​ലാ​ണ് പ​ഠി​ക്കു​ന്ന​തെ​ങ്കി​ലും നി​ദ​യ്ക്കു കൂ​ട്ടു​കാ​രി​യാ​യി​രു​ന്നു. വി​ദ്യാ​ല​യ​ത്തി​ലെ ഒ​പ്പ​ന ടീം ​അം​ഗ​ങ്ങ​ളാ​യി​രു​ന്നു ഇ​രു​വ​രും. ഒ​ന്നി​ച്ചാ​യി​രു​ന്നു ഒ​പ്പ​ന പ​രി​ശീ​ല​ന​വും. സ്കൂ​ളി​ൽ ഒ​രേ കെ​ട്ടി​ട​ത്തി​ലാ​ണ് ഷ​ഹ​ല​യു​ടെ​യും നി​ദ​യു​ടെ​യും ക്ലാ​സ്മു​റി​ക​ളും. ഇ​ന്ന​ലെ​യും നി​ദ ക​ണ്ണി​ര​ണി​ഞ്ഞ് കൂ​ട്ടു​കാ​രി​യു​ടെ വീ​ട്ടി​ലെ​ത്തി. സ്കൂ​ൾ വ​ള​പ്പും ക്ലാ​സ് മു​റി​ക​ളും സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ അ​ധി​കൃ​ത​ർ​ക്കൊ​പ്പം വി​ദ്യാ​ല​യ​ത്തി​ലെ ഒ​ര​ധ്യാ​പ​ക​നും ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റും ഷ​ഹ​ല​യു​ടെ മ​ര​ണ​ത്തി​നു ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്നു നി​ദ പ​റ​യു​ന്നു. ഷ​ഹ​ല​യു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​ക്കാ​രി​ൽ ഒ​രാ​ളെ​യും വെ​റു​തെ വി​ടി​ല്ലെ​ന്ന വാ​ശി​യി​ലു​മാ​ണ് ഈ ​ബാ​ലി​ക.